നാലാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ്‌സി. (എഫ്.ഡി.പി.) (റെഗുലർ 2019 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് 2018 അഡ്മിഷൻ, സപ്ലിമെന്ററി 2015, 2016 ആൻഡ് 2017 അഡ്മിഷൻ, മേഴ്‌സിചാൻസ് - 2013 അഡ്മിഷൻ) 16-ന് നടത്താൻ നിശ്ചയിച്ചിരുന്ന യൂണിവേഴ്‌സിറ്റി കോളേജിലെ ജിയോളജി കോംപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ നവംബർ 24 നും 18ന് ചെങ്ങന്നൂർ എസ്.എൻ. കോളേജിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഫിസിക്‌സ് പ്രാക്ടിക്കൽ പരീക്ഷ 22-ലേക്കും പുനഃക്രമീകരിച്ചു.

പരീക്ഷാഫീസ്

ൂന്ന്, നാല് സെമസ്റ്റർ ബി.എ./ബി.എസ്‌സി. മാത്തമാറ്റിക്‌സ്/ബി.കോം. ഡിഗ്രി (എസ്.ഡി.ഇ.) (2019 അഡ്മിഷൻ, 2018 അഡ്മിഷൻ, 2017 അഡ്മിഷൻ) പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 25 വരെയും 150 രൂപ പിഴയോടെ 29 വരെയും 400 രൂപ പിഴയോടെ ഡിസംബർ ഒന്നുവരെയും ഓൺലൈനായി അപേക്ഷിക്കാം.

മേഴ്‌സിചാൻസ് അനുവദിച്ചു

സി.ബി.സി.എസ്. ബി.എ./ബി.എസ്‌സി./ബി.കോം., കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബി.എ./ബി.എസ്‌സി./ബി.കോം./ബി.ബി.എ./ബി.സി.എ./ബി.പി.എ./ബി.എസ്.ഡബ്ല്യു./ബി.വോക്. 2014 അഡ്മിഷൻ വിദ്യാർഥികൾക്ക് മേഴ്‌സിചാൻസ് അനുവദിച്ചു.

ഡിസംബർ ഒന്നിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ പരീക്ഷകൾക്ക് ഈ വിദ്യാർഥികൾക്ക് പിഴകൂടാതെ 23 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 27 വരെയും ഓൺലൈനായി അപേക്ഷിക്കാം. മറ്റ് അഡ്മിഷൻ വിദ്യാർഥികൾക്ക്‌ ഇത് ബാധകമല്ല.