കേരള സർവകലാശാല നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ നടത്തുന്ന നാല്, ആറ്, എട്ട് സെമസ്റ്റർ ബി.കോം. ഹിയറിങ്‌ ഇംപയേർഡ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

നവംബർ 30ന്‌ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എഡ്. (ദ്വിവത്സരം - 2018 സ്‌കീം റെഗുലർ ആന്റ് സപ്ലിമെന്ററി, 2015 സ്‌കീം സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിൾ പുതുക്കി.

സൂക്ഷ്മ പരിശോധന

2019 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ.സി.ബി.സി.എസ്. പരീക്ഷയുടെയും 2019 ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എ. സി.ബി.സി.എസ്. പരീക്ഷയുടെയും സൂക്ഷ്മപരിശോധനയ്ക്ക് ഹാജരാകാത്ത വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐ.ഡി.കാർഡും ഹാൾടിക്കറ്റുമായി നവംബർ 25 ന് മുൻപ് ബി.എ.റീവാല്യുവേഷൻ (ഇ.ജെ.) സെക്ഷനിൽ ഹാജരാകണം.

2019 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽ.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐ.ഡി.കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ.) നവംബർ 23 മുതൽ 25 വരെ ഹാജരാകണം.