ജൂലായ് 16, 17 തീയതികളിൽ വർക്കല എസ്.എൻ.കോളേജിൽ വച്ച് നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.എസ്‌സി. ജിയോളജിയുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ജൂലായ്‌ 26, 27 തീയതികളിൽ അതേ കോളേജിൽ വച്ച് നടത്തും.

മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് കോഴ്‌സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലായ്‌ 22, 23 തീയതികളിൽ അതത് കോളേജുകളിൽ വച്ച് നടത്തും.

ആറാം സെമസ്റ്റർ ബി.എസ്‌സി. ബയോകെമിസ്ട്രി ആൻഡ്‌ ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോഴ്‌സിന്റെ ജൂലായ്‌ 21, 22 തീയതികളിൽ നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷകൾ (കോർ-ബയോകെമിസ്ട്രി, വൊക്കേഷണൽ മൈക്രോബയോളജി) ജൂലായ്‌ 22, 23 തീയതികളിലും ആറാം സെമസ്റ്റർ ബി.വോക്. സോഫ്റ്റ്‌വേർ ഡെവലപ്പ്‌മെന്റ് കോഴ്‌സിന്റെ ജൂലായ്‌ 21നു നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷ ജൂലായ്‌ 24നും നടത്തും. മറ്റു പരീക്ഷകൾ മാറ്റമില്ലാതെ നടക്കും.

പ്രോജക്ട്/വൈവ

ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി.(2018 അഡ്മിഷൻ റെഗുലർ, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) മാർച്ച് 2021 പരീക്ഷയുടെ മാത്തമാറ്റിക്‌സ് പ്രോജക്ട് വൈവ പരീക്ഷ ജൂലായ്‌ 23, 26 തീയതികളിൽ അതത് കോളേജുകളിൽ വച്ച് നടത്തും.

പുതുക്കിയ ടൈംടേബിൾ/ഹാൾടിക്കറ്റ്

വിദൂരവിദ്യാഭ്യാസകേന്ദ്രം ജൂലായ്‌ 23, ഓഗസ്റ്റ് 9 തീയതികളിൽ ആരംഭിക്കുന്ന യഥാക്രമം ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. ഹിസ്റ്ററി (റെഗുലർ, ഇംപ്രൂവ്‌മെന്റ് ആൻഡ്‌ സപ്ലിമെന്ററി) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ജൂലായ്‌ 23, ഓഗസ്റ്റ് 9 തീയതികളിൽ ആരംഭിക്കുന്ന യഥാക്രമം ഒന്ന്, രണ്ട് സെമസ്റ്റർ എം.എ./എം.എസ്‌സി./എം.കോം.(റെഗുലർ, ഇംപ്രൂവ്‌മെന്റ് ആൻഡ്‌ സപ്ലിമെന്ററി) പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ വിദ്യാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്.

സൂക്ഷ്മപരിശോധന

2020 നവംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽ.ബി.(ബി.എ./ബി.ബി.എ./ബി.കോം.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി ജൂലായ്‌ 22, 23, 26 തീയതികളിൽ സെക്ഷനിൽ ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു

കേരള സർവകലാശാല ബയോടെക്‌നോളജി വിഭാഗത്തിന്റെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ജീനോമിക്‌സ് ആൻഡ്‌ ജീൻ ടെക്‌നോളജിയിൽ റിസർച്ച് അസോസിയേറ്റ്‌സ്, ജൂനിയർ റിസർച്ച് ഫെലോ, ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് താത്‌കാലികാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. താത്‌പര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും 15 ദിവസത്തിനുള്ളിൽ ഡോ. ആർ.രാജലക്ഷ്മി, ഡയറക്ടർ, ഇന്റർ-യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ജീനോമിക്‌സ് ആൻഡ്‌ ജീൻ ടെക്‌നോളജി, യൂണിവേഴ്‌സിറ്റി ഓഫ് കേരള, കാര്യവട്ടം, തിരുവനന്തപുരം, കേരള, 695581 എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്‌സൈറ്റിലെ www.keralauniversity.ac.in ജോബ് നോട്ടിഫിക്കേഷൻസ് ലിങ്ക് സന്ദർശിക്കാം.