മാർച്ചിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽ.ബി. പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി ഏപ്രിൽ 21, 22, 23 തീയതികളിൽ സെക്ഷനിൽ എത്തണം.

കോളേജ് മാറ്റത്തിന് അപേക്ഷിക്കാം

കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ അഞ്ചാം സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്ക് (സി.ബി.സി.എസ്.എസ്.) 2021-22 അധ്യയന വർഷത്തിൽ കോളേജ് മാറ്റത്തിനായി അപേക്ഷിക്കാം. വിദ്യാർഥികൾ നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കണം. കോളേജ് മാറ്റം ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിൽ തമ്മിലും സ്വാശ്രയ കോളേജുകൾ തമ്മിലും അനുവദിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷകളുടെ മാർക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലെ പ്രിൻസിപ്പാളിന്റെ ശുപാർശയോടെ 1050 രൂപ ഫീസ് അടച്ച് ചേരാൻ ഉദ്ദേശിക്കുന്ന കോളേജിൽ മേയ് 5നു മുൻപായി സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1575 രൂപ കൂടി അടയ്ക്കണം.

അപേക്ഷ സർവകലാശാല രജിസ്ട്രാർക്ക്‌ തപാലിൽ ലഭിക്കേണ്ട അവസാന തീയതി മേയ് 12. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. നിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്.

പരീക്ഷാഫലം

നവംബറിൽ നടത്തിയ പി.ജി. ഡിപ്ലോമ ഇൻ കൗൺസിലിങ്‌ (െജറിയാട്രിക്) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ത്രിവത്സര എൽഎൽ.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഏപ്രിൽ 27 വരെ അപേക്ഷിക്കാം.

ഡിസംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്(ഹിയറിങ്‌ ഇംപയേർഡ്) ഡിഗ്രി കോഴ്‌സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 29 വരെ അപേക്ഷിക്കാം.