ബസേലിയസ് മാർത്തോമാ മാത്യൂസ് ട്രെയിനിങ് കോളേജിൽ ഒന്നാം വർഷ ബി.എഡ്. കോഴ്‌സിലേക്ക് അധികമായി അനുവദിച്ച 25 സീറ്റുകളിലേക്ക് ജനറൽ / മറ്റു സംവരണ വിഭാഗക്കാർക്ക് സ്പോട്ട് അലോട്ട്‌മെന്റ് ഫെബ്രുവരി 20-ന് കോളേജ് തലത്തിൽ നടത്തുന്നു.
ബി.എഡ്. ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയങ്ങൾക്കാണ് സ്പോട്ട് അലോട്ട്‌മെന്റ്
പുതുക്കിയ പരീക്ഷത്തീയതി
25-നു നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി. (എസ്.ഡി.ഇ.) ഡിഗ്രിയുടെ ലൈബ്രറി ക്ലാസിഫിക്കേഷൻ ആൻഡ് കാറ്റലോഗിങ് തിയറി പരീക്ഷ 26-ലേക്ക് മാറ്റി. എസ്.ഡി.ഇ. കാര്യവട്ടമാണ് പരീക്ഷാകേന്ദ്രം.
25-നു നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.എ. ഓണേഴ്‌സ് ഡിഗ്രി പരീക്ഷയും 26-ലേക്കു മാറ്റി.
പരീക്ഷാഫീസ്
ഏപ്രിൽ 8-ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) എൽ.എൽ.ബി. പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി 24 വരെ ഫീസടച്ച് രജിസ്റ്റർ ചെയ്യാം.
മാർച്ചിൽ നടത്തുന്ന ബി.എ./ബി.എ. അഫ്‌സൽ ഉൽ ഉലാമ ആന്വൽ സ്‌കീം പ്രൈവറ്റ്/വിദൂരവിദ്യാഭ്യാസം മൂന്നാം വർഷം റീ-രജിസ്‌ട്രേഷൻ എടുക്കുന്ന വിദ്യാർഥികൾക്ക് പിഴകൂടാതെ മാർച്ച് മൂന്നു വരെ ഫീസടച്ച് രജിസ്റ്റർ ചെയ്യാം.
പരീക്ഷാഫലം
മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്‌സി. ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് സയൻസ് (2014 - 2016 അഡ്മിഷൻ - സപ്ലിമെന്ററി), ബി.എം.എസ്. ഹോട്ടൽ മാനേജ്‌മെന്റ് (2018 അഡ്മിഷൻ - റെഗുലർ/2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്) എന്നീ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് ഒന്നു വരെ അപേക്ഷിക്കാം.
ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ. എൽ.എൽ.ബി./ബി.കോം. എൽ.എൽ.ബി./ബി.ബി.എ. എൽ.എൽ.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് ഒന്നു വരെ അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ 20-ന് ക്ലാസില്ല
വിദൂരവിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റർ യു.ജി. പ്രോഗ്രാമുകളുടെ ഓൺലൈൻ ക്ലാസുകൾ 20-ന് ഉണ്ടായിരിക്കില്ല.