ഏപ്രിലിൽ നടത്തുന്ന ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ. ഇംഗ്ലീഷ് ആൻഡ്‌ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്(133) പരീക്ഷയുടെ സമയം ഉച്ചയ്ക്ക് 1:30 മുതൽ 4:30 വരെയും വെള്ളിയാഴ്ചകളിൽ 2 മുതൽ 5 വരെയുമായിരിക്കും.

പരീക്ഷാകേന്ദ്രം

ഏപ്രിൽ 19 മുതൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ്.സി. മാത്തമാറ്റിക്‌സ് പരീക്ഷയ്ക്ക് യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർഥികൾ(റെഗുലർ, സപ്ലിമെന്ററി) ഹാൾടിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും കൈപ്പറ്റി തിരുവനന്തപുരം ഗവൺമെന്റ് ആർട്‌സ് കോളേജിൽ പരീക്ഷ എഴുതണം.

ടൈംടേബിൾ

മേയിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ ബി.പി.എഡ്.(ദ്വിവത്സര കോഴ്‌സ്) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ. ഏപ്രിൽ 26ന് ആരംഭിക്കുന്ന പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽഎൽ.ബി./ബി.കോം.എൽഎൽ.ബി./ബി.ബി.എ.എൽഎൽ.ബി. പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ. ഏപ്രിൽ 21ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ യൂണിറ്ററി എൽഎൽ.ബി. സ്‌പെഷ്യൽ പരീക്ഷ, ഏപ്രിൽ 2020ന്റെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാഫീസ്

മേയിൽ നടത്തുന്ന നാലാം സെമസ്റ്റർ ബി.എ. ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ്‌ ലിറ്ററേച്ചർ (2019 അഡ്മിഷൻ- റെഗുലർ/2018 അഡ്മിഷൻ- ഇംപ്രൂവ്‌മെന്റ്/2016-2017 അഡ്മിഷൻ- സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ഏപ്രിൽ 22 വരെയും 150 രൂപ പിഴയോടെ ഏപ്രിൽ 26 വരെയും 400 രൂപ പിഴയോടെ ഏപ്രിൽ 28 വരെയും അപേക്ഷിക്കാം. വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

ജനുവരിയിൽ നടത്തിയ ഒന്നാം വർഷ ബി.ബി.എ.(ആന്വൽ സ്‌കീം- പ്രൈവറ്റ് രജിസ്‌ട്രേഷൻ) റെഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് 15 വരെയും അപേക്ഷിക്കാം. വിവരങ്ങൾ വെബ്‌സൈറ്റിൽ.