കേരള സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ എം.എസ്‌സി. ബയോടെക്‌നോളജി, മൈക്രോബയോളജി റെഗുലർ/സപ്ലിമെന്ററി(ഒക്ടോബർ 2020) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം.

ജൂലായിൽ നടത്തിയ അവസാന വർഷ ബി.ബി.എ.(ആന്വൽ സ്‌കീം - പ്രൈവറ്റ് രജിസ്‌ട്രേഷൻ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓഫ്‌ലൈനായി 30 വരെ അപേക്ഷിക്കാം.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ എം.എസ്‌സി. കംപ്യൂട്ടർ സയൻസ് ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷകൾ (ഓഗസ്റ്റ് 2021) 27-ന് അതത് കേന്ദ്രങ്ങളിൽ നടത്തും. ഓഗസ്റ്റിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ്‌ ടെക്‌നോളജി(2018 അഡ്മിഷൻ റെഗുലർ, 2014 സ്‌കീം സപ്ലിമെന്ററി), 2021 ജൂണിൽ നടത്തിയ ഏഴാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ്‌ ടെക്‌നോളജി(2014 സ്‌കീം സപ്ലിമെന്ററി) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 23, 24, 27, 28 തീയതികളിലും 29, 30 തീയതികളിലും അതത് കേന്ദ്രങ്ങളിൽ നടത്തും.

ടൈംടേബിൾ

സെപ്റ്റംബറിൽ ആരംഭിക്കുന്ന ആറ്, എട്ട് സെമസ്റ്റർ ബി.ആർക്ക്.(2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

സൂക്ഷ്മപരിശോധന

ജനുവരിയിൽ നടത്തിയ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി. ഒൻപതാം സെമസ്റ്റർ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 18, 20, 22 തീയതികളിൽ (ഇ.ജെ.-പത്ത്) സെക്‌ഷനിൽ ഹാജരാകണം.

ആറാം സെമസ്റ്റർ ബി.കോം.(സി.ബി.സി.എസ്.എസ്.) മാർച്ച് 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ(ഇ.ജെ. -ഏഴ്) 20 മുതൽ 23 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ ഹാജരാകണം.

പരീക്ഷാകേന്ദ്രം

22 മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി.കോം. ആന്വൽ സ്‌കീം(പ്രൈവറ്റ്, ഇംപ്രൂവ്‌മെന്റ് ആൻഡ് സപ്ലിമെന്ററി) പാർട്ട് മൂന്ന് ഏപ്രിൽ 2021 പരീക്ഷകളുടെ ചില പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമുണ്ട്. പരീക്ഷാസമയം ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ 5 മണി വരെ. സെന്റർ മാറ്റം സംബന്ധിച്ച വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.