ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനായി സ്‌പെഷ്യല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തുന്നു. സേ പരീക്ഷ വിജയിച്ചവർക്കും ഇതുവരെ രജിസ്‌റ്റർ ചെയ്തിട്ടില്ലാത്തവർക്കും 16 മുതല്‍ 23 വരെ രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷനുള്ളവർക്ക് പുതിയ ഓപ്ഷനുകളും നല്‍കാം.

കമ്യൂണിറ്റി-സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള കമ്യൂണിറ്റി, സ്‌പോര്‍ട്‌സ് ക്വാട്ടകളില്‍ പ്രവേശനം നടത്തുന്നു. കമ്യൂണിറ്റി ക്വാട്ടയ്ക്ക് പ്രൊഫൈലിലെ ലിങ്ക് വഴിയും സ്‌പോര്‍ട്‌സ് ക്വാട്ടയ്ക്ക് താത്പര്യമുള്ള കോളേജുകളിൽ നേരിട്ടോ ഇ-മെയിൽ വഴിയോ 23-നു മുമ്പായി അപേക്ഷിക്കണം.

സീറ്റ് ഒഴിവ്

സര്‍വകലാശാലയുടെ പഠന ഗവേഷണ വകുപ്പുകളില്‍ എം.എസ്‌സി. മാത്തമാറ്റിക്‌സ്, മാത്തമാറ്റിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഫിനാന്‍സ് ആന്‍ഡ് കംപ്യൂട്ടേഷന്‍ എന്നീ പ്രോഗ്രാമുകള്‍ക്ക് എസ്.സി.-എസ്.ടി. സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ 18-ന് രാവിലെ 11-ന് വകുപ്പിലെത്തണം.

സ്‌പെഷ്യല്‍ പരീക്ഷ

കോവിഡ് 19 കാരണം മൂന്നാം സെമസ്റ്റര്‍ യൂണിറ്ററി (ത്രിവത്സര) എല്‍എല്‍.ബി. ഡിഗ്രി പരീക്ഷ ഫെബ്രുവരി 2021 എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷ നടത്തുന്നു. അപേക്ഷകൾ സാക്ഷ്യപത്രങ്ങള്‍ സഹിതം 29-ന് കോളേജ് പ്രിന്‍സിപ്പലിനു നൽകണം.

പ്രാക്ടിക്കല്‍

കേരള സര്‍വകലാശാല ഒക്ടോബര്‍ 18ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്‌സി. കെമിസ്ട്രി, നവംബര്‍ 10ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി.എ. മ്യൂസിക് (എഫ്.ഡി.പി.) (റെഗുലര്‍ 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2018 അഡ്മിഷന്‍, സപ്ലിമെന്ററി -2015, 2016, 2017 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ്- 2013 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

കേരള സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.ടെക്. ഡിഗ്രി 2013 സ്‌കീം ഫെബ്രുവരി 2021 ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് എന്‍ജിനീയറിങ്‌

ബ്രാഞ്ചിന്റെ മൈക്രോ കണ്‍ട്രോളര്‍ ലാബ്, ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈന്‍ ആന്‍ഡ് മിനി പ്രോജക്ട് എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 18-ന് ആറ്റിങ്ങല്‍ രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ നടക്കും.

പരീക്ഷാഫലം

മാര്‍ച്ചില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ (ത്രിവത്സര) ആന്‍ഡ് ഒമ്പതാം സെമസ്റ്റര്‍ (പഞ്ചവത്സര) എല്‍എല്‍.ബി., ഒന്നാം സെമസ്റ്റര്‍ (ത്രിവത്സര) ആന്‍ഡ് അഞ്ചാം സെമസ്റ്റര്‍ (പഞ്ചവത്സര) (2011-2012 അഡ്മിഷനു മുന്‍പുള്ളത്) (ഫൈനല്‍ മേഴ്‌സി ചാന്‍സ്, സപ്ലിമെന്ററി) എല്‍എല്‍.ബി. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26-ന് മുമ്പ് അപേക്ഷിക്കണം.

ബി.എ. ഹിന്ദി മെയിന്‍, ഇക്കണോമിക്‌സ് മെയിന്‍ വിഷയങ്ങളുടെ തടഞ്ഞുവെച്ചിരുന്ന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 25 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം. എ.പി.ജി.ഡി.ഇ.സി. പരീക്ഷയുടെ(2019 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 26 വരെ അപേക്ഷിക്കാം. നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ. എല്‍എല്‍.ബി./ബി.കോം. എല്‍എല്‍.ബി./ബി.ബി.എ. എല്‍എല്‍.ബി. പരീക്ഷാഫലം

പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 28 വരെ അപേക്ഷിക്കാം.

ടൈംടേബിള്‍

25ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ./ബി.എസ്‌സി./ ബി.കോം.(എഫ്.ഡി.പി.) (മേഴ്‌സിചാന്‍സ്-2010, 2011, 2012 അഡ്മിഷന്‍) പരീക്ഷയ്ക്കുള്ള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.