ജൂലായ് 21-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി സർവകലാശാലാ വെബ്‌സൈറ്റിൽ.

പ്രോജക്ട്/വൈവ

മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എ. കമ്മ്യൂണിക്കേറ്റീവ് അറബിക് ഡിഗ്രി പരീക്ഷയുടെ പ്രോജക്ട് സമർപ്പണം, വൈവ വോസി പരീക്ഷകൾ 27-ന് മണക്കാട് നാഷണൽ കോളേജിൽ നടത്തും.

മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ സി.ആർ.സി.ബി.സി.എസ്.എസ്. ബി.കോം. കംപ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ (റെഗുലർ- 2018 അഡ്മിഷൻ, സപ്ലിമെന്ററി 2015, 2016, 2017 അഡ്മിഷൻ) പ്രോജക്ട്/വൈവ പരീക്ഷകൾ 23 മുതൽ അതത് കോളേജുകളിൽ ആരംഭിക്കും.

മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ (കരിയർ റിലേറ്റഡ് സി.ബി.സി.എസ്.) ബി.എസ്‌സി. ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രോഗ്രാമിന്റെ കംപ്യൂട്ടർ ആപ്ലിക്കേഷൻ പ്രോജക്ട് വൈവ വോസി 26-ന് അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.

മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ സി.ആർ.സി.ബി.സി.എസ്.എസ്. ബി.ബി.എ. (റെഗുലർ 2018 അഡ്മിഷൻ, സപ്ലിമെന്ററി 2015, 2016 & 2017 അഡ്മിഷൻ) പരീക്ഷയുടെ പ്രോജക്ട്/വൈവ 22 മുതൽ അതത് കോളേജുകളിൽ ആരംഭിക്കും.

മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എ. മലയാളം ആൻഡ്‌ മാസ് കമ്മ്യൂണിക്കേഷൻ കോഴ്‌സിന്റെ പ്രോജക്ട്/വൈവ പരീക്ഷകൾ 23-ന് അതത് കേന്ദ്രങ്ങളിൽ നടത്തും.

പ്രാക്ടിക്കൽ

മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ(കരിയർ റിലേറ്റഡ് സി.ബി.സി.എസ്.) ബി.എസ്‌സി. ഫിസിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻ പ്രോഗ്രാമിന്റെ ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷ 19 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.

ഒന്നാം സെമസ്റ്റർ എം.ടെക്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്‌, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്‌, ബയോടെക്‌നോളജി ആൻഡ് ബയോകെമിക്കൽ എൻജിനീയറിങ്‌(ഫുൾടൈം/പാർട്ട്‌ടൈം), മൂന്നാം സെമസ്റ്റർ എം.ടെക്. (പാർട്ട്‌ടൈം), ജനുവരി 2021 മേഴ്‌സിചാൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രോജക്ട്/വൈവ/പ്രാക്ടിക്കൽ

മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എ. ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ പ്രോജക്ട് സമർപ്പണം, വൈവ വോസി, പ്രാക്ടിക്കൽ പരീക്ഷകൾ 22, 23 തീയതികളിൽ തിരുവനന്തപുരം വനിതാ കോളേജിൽ നടത്തും.

പരീക്ഷാ ഫീസ്

ഓഗസ്റ്റിൽ നടത്തുന്ന ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ(ദ്വിവത്സര കോഴ്‌സ്) 2020 സ്‌കീം റെഗുലർ പരീക്ഷയ്ക്കുള്ള അപേക്ഷകൾ ഓൺലൈനായും 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ഓഫ്‌ലൈനായും പിഴകൂടാതെ 27 വരെയും 150 രൂപ പിഴയോടെ 30 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 3 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

ജനുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽബി. (റെഗുലർ, സപ്ലിമെന്ററി & മേഴ്‌സിചാൻസ് -2012 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 27-നകം ഓൺലൈനായി അപേക്ഷിക്കാം.