ഏപ്രിൽ 15, 17 തീയതികളിൽ നടത്താനിരുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്./സി.ആർ., യു.ജി.(അണ്ടർ ഗ്രാജ്വേറ്റ്) ഡിഗ്രി പരീക്ഷകൾ യഥാക്രമം 30-നും മേയ് മൂന്നിനും നടത്തും. ആറാം സെമസ്റ്ററിന്റെ പ്രോജക്ട് റിപ്പോർട്ടുകൾ മേയ് 10-ന് മുമ്പ് കോളേജുകളിൽ സമർപ്പിക്കണം.

15-ന് നടത്താനിരുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) എൽ.എൽ.ബി., പ്രോപർട്ടി ലോ പരീക്ഷ 21-ന് നടത്തും.

22-ന് ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യു./എം.എം.സി.ജെ. (റെഗുലർ, സപ്ലിമെന്ററി/മേഴ്‌സി) പരീക്ഷകൾ 26 മുതൽ നടക്കും.

എൽ.എൽ.ബി. സ്പെഷ്യൽ പരീക്ഷ

കോവിഡ്-19 കാരണം രണ്ടാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽ.എൽ.ബി. ഡിഗ്രി, സെപ്റ്റംബർ 2020 എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് സ്പെഷ്യൽ പരീക്ഷ എഴുതാം. അപേക്ഷ ആരോഗ്യവകുപ്പിെന്റയോ തദ്ദേശസ്വയംഭരണ വകുപ്പിെന്റയോ സാക്ഷ്യപത്രങ്ങൾ സഹിതം 26-ന് മുമ്പ് കോളേജ് പ്രിൻസിപ്പൽമാർക്കു നൽകണം.

പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ ബി.പി.എ. (വോക്കൽ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 19 മുതൽ സ്വാതിതിരുനാൾ സംഗീത കോളേജിൽ നടത്തും.

പരീക്ഷാ ഫീസ്

നാലാം സെമസ്റ്റർ എം.എ.എസ്.എൽ.പി. ഡിഗ്രി പരീക്ഷയ്ക്ക് പിഴ കൂടാതെ 21 വരെ അപേക്ഷിക്കാം.