കേരള സർവകലാശാല ഒന്നാംവർഷ ബിരുദ പ്രവേശനത്തിനായുള്ള മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർഥിയുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് മൂന്നാം അലോട്ട്‌മെന്റ് പരിശോധിക്കാം. 16 മുതൽ 22 വരെ കോളേജിൽ എത്തിയാണ് പ്രവേശനം നേടേണ്ടത്. വിശദവിവരങ്ങൾക്ക് അഡ്മിഷൻ വെബ്‌സൈറ്റ് സന്ദർശിക്കണം.

പരീക്ഷാഫലം

ഫെബ്രുവരിയിൽ നടത്തിയ എം.പി.ഇ. (പ്രീവിയസ്) റെഗുലർ ആന്റ് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നവംബറിൽ നടത്തിയ രണ്ട്, നാല്, ആറ്, എട്ട്, പത്ത് സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബി.എം.-എം.എ.എം., അഞ്ച് വർഷ എം.ബി.എ. (ഇന്റഗ്രേറ്റഡ്) (റെഗുലർ ആന്റ് സപ്ലിമെന്ററി) (2015 സ്‌കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മാർച്ചിൽ നടത്തിയ എം.ഫിൽ കെമിസ്ട്രി (2019-20 ബാച്ച്) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ

ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്‌വേർ ഡെവലപ്പ്‌മെന്റ് (351) കോഴ്‌സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 20 മുതൽ ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ ആരംഭിക്കും.

പരീക്ഷാഫീസ്

ഒക്‌ടോബറിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (ദ്വിവത്സര കോഴ്‌സ്) 2020 സ്‌കീം റെഗുലർ പരീക്ഷയ്ക്കുള്ള അപേക്ഷകൾ ഓൺലൈനായും, 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ഓഫ്‌ലൈനായും പിഴകൂടാതെ സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം.

ഒക്‌ടോബർ 13ന്‌ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽഎൽ.ബി./ബി.കോം.എൽഎൽ.ബി./ബി.ബി.എ.എൽഎൽ.ബി. പരീക്ഷകൾക്ക് പിഴകൂടാതെ സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം. പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

സൂക്ഷ്മപരിശോധന

ഫെബ്രുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ ബി.എ., സി.ബി.സി.എസ്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ അഞ്ചാം സെമസ്റ്റർ ബി.എസ്‌സി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ സെപ്റ്റംബർ 16 മുതൽ 23 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ ഫോട്ടോ പതിച്ച ഐ.ഡി.കാർഡും ഹാൾടിക്കറ്റുമായി ബന്ധപ്പെട്ട സെക്ഷനിൽ ഹാജരാകണം.

പരീക്ഷാകേന്ദ്രം

സെപ്റ്റംബർ 16 ന് ആരംഭിക്കുന്ന ബി.എ. ആന്വൽ സ്‌കീം ഒന്നാം വർഷ മെയിൻ പരീക്ഷയ്ക്ക് അപേക്ഷിച്ചുള്ള റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് വിദ്യാർഥികളുടെ മാറ്റമുള്ള പരീക്ഷാകേന്ദ്രങ്ങളുടെ വിശദവിവരങ്ങൾ സെപ്റ്റംബർ 10 ലെ സർവകലാശാല വെബ്‌സൈറ്റിലെ പ്രസ്‌റിലീസ് ലിങ്കിൽ ലഭിക്കും.

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അറബിക് ടൈപ്പിങ്‌

കേരള സർവകലാശാല അറബിക് പഠനവകുപ്പ് നടത്തിവരുന്ന മൂന്നുമാസ പാർട്ട് ടൈം അറബിക് ടൈപ്പിങ്‌ കോഴ്‌സിന്റെ നാലാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു, ഫീസ്: 3000 രൂപ, അപേക്ഷാ ഫോം കാര്യവട്ടത്തുള്ള അറബിക് പഠനവകുപ്പിൽ/വെബ്‌സൈറ്റിൽ (www.arabicku.in) ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 22. ഫോൺ: 9633812633/0471 2308846.