2019 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്‌സി. കംപ്യൂട്ടർ സയൻസ് മേഴ്‌സി ചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 27.

ടൈംടേബിൾ

ഒന്നും രണ്ടും വർഷ പഞ്ചവത്സര എൽഎൽ.ബി. (മേഴ്‌സി ചാൻസ് -1998 സ്‌കീം - 2001 അഡ്മിഷൻ) പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 20, ഒക്ടോബർ 11 തീയതികളിൽ ആരംഭിക്കും.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ എം.സി.എ (2015 സ്‌കീം - റെഗുലർ ആൻഡ് സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 15, 16, 17 തീയതികളിൽ നടത്തും.

ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ. ഡിഗ്രി കോഴ്‌സിന്റെ പ്രായോഗിക പരീക്ഷകൾ സെപ്റ്റംബർ 20 മുതൽ അതത് കോളേജുകളിൽ നടത്തും.