വിദൂരവിദ്യാഭ്യാസകേന്ദ്രം ഏപ്രിൽ 3, 6 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.ബി.എ. (2018 അഡ്മിഷൻ), ബി.എസ്‌സി. മാത്തമാറ്റിക്‌സ് (2017 & 2018 അഡ്മിഷൻ) റെഗുലർ, ഇംപ്രൂവ്‌മെന്റ് ആൻഡ് സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ഏപ്രിൽ 20, 22 തീയതികളിൽ നടത്തും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. വിവരങ്ങൾ വെബ്‌സൈറ്റിൽ.

ഏപ്രിൽ 3, 6 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എ. (എസ്.ഡി.ഇ. - സി.എസ്.എസ്.) (2017 അഡ്മിഷൻ മുതൽ) ഡിഗ്രി പരീക്ഷകൾ 20, 22 തീയതികളിൽ നടത്തും.

ബി.കോം. എസ്.ഡി.ഇ. മൂന്ന്, നാല് സെമസ്റ്റർ നവംബർ 2020 സെഷൻ പരീക്ഷകളിൽ ഏപ്രിൽ 3, 6 തീയതികളിലെ മാറ്റിവച്ച പരീക്ഷകൾ യഥാക്രമം 20, 22 എന്നീ തീയതികളിൽ നടത്തും. പരീക്ഷാകേന്ദ്രങ്ങളിലും പരീക്ഷാസമയത്തിലും മാറ്റമില്ല.

ഏപ്രിൽ 3, 6 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്/ബി.സി.എ. (എസ്.ഡി.ഇ.) പരീക്ഷകൾ 20, 22 തീയതികളിലേക്ക് പുതുക്കി നിശ്ചയിച്ചു. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.

പ്രാക്ടിക്കൽ

എട്ടാം സെമസ്റ്റർ ബി.ടെക്. (2013 സ്‌കീം) ഡിസംബർ 2020 ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്‌ ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ പരീക്ഷ 23 ന് ലൂർദ് മാതാ എൻജിനീയറിങ്‌ കോളേജിൽ നടത്തും.

ടൈംടേബിൾ

മേയിൽ നടത്തുന്ന റെഗുലർ ബി.ടെക് ആറാം സെമസ്റ്റർ (2013 സ്‌കീം) കോഴ്‌സ് കോഡിൽ ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് നാലും ആറും സെമസ്റ്റർ (2013 സ്‌കീം) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കേരള സർവകലാശാല യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്‌ കാര്യവട്ടത്തെ 2018 സ്‌കീമിലെ വിദ്യാർഥികളുടെ കമ്പൈൻഡ് ഒന്നും രണ്ടും സെമസ്റ്റർ ബി.ടെക് ഡിഗ്രി റെഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി ഒക്‌ടോബർ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

പരീക്ഷാഫലം

ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് (2013 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫീസ്

ഏപ്രിലിൽ നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.എ. (എസ്.ഡി.ഇ. - 2019 അഡ്മിഷൻ - റെഗുലർ, 2018 ആൻഡ് 2017 അഡ്മിഷൻ - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ 15-ന് ആരംഭിക്കും. ഓൺലൈനായി പിഴ കൂടാതെ 22 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.

മേയിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ. (വിദൂരവിദ്യാഭ്യാസം - 2018 അഡ്മിഷൻ) പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 15 ന് ആരംഭിക്കും. പിഴകൂടാതെ 22 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. വിവരങ്ങൾ വെബ്‌സൈറ്റിൽ.