കഴിഞ്ഞ ഒക്‌ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. ഫിസിക്‌സ്, ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് സെപ്റ്റംബര്‍ 27 വരെ അപേക്ഷിക്കാം.

മാര്‍ച്ചില്‍ നടത്തിയ ബി.കോം. എസ്.ഡി.ഇ. മൂന്ന്, നാല് സെമസ്റ്റര്‍ ഒക്‌ടോബര്‍ 2020, 2017 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് ആൻഡ് സപ്ലിമെന്ററി, 2018 അഡ്മിഷന്‍ റെഗുലര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി സെപ്റ്റംബര്‍ 22 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ പി.ജി. സ്‌പെഷ്യല്‍ പരീക്ഷ

കോവിഡ് കാരണം മാര്‍ച്ച് 2020ലെ രണ്ടാം സെമസ്റ്റര്‍ (എം.എ./എം.എസ്‌സി./എം.കോം.) പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത് എഴുതാന്‍ സാധിക്കാത്ത വിദ്യാർഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിദ്യാർഥികള്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാമിന്റെ കോഴ്‌സ് കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണവകുപ്പിന്റെയോ സാക്ഷ്യപത്രങ്ങള്‍ സഹിതം സെപ്റ്റംബര്‍ 30 നകം അതത് പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കണം.

പരീക്ഷാത്തീയതി

കമ്പൈന്‍ഡ് ഒന്ന്, രണ്ട് സെമസ്റ്റര്‍ ഫെബ്രുവരി 2021 ബി.ടെക്. ഡിഗ്രി (2013 സ്‌കീം) സപ്ലിമെന്ററി ലാബ് പരീക്ഷ, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്‌ വര്‍ക്ക്‌ഷോപ്പ് എന്നിവ സെപ്റ്റംബര്‍ 16ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്ങില്‍ നടത്തും.

മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എല്‍എല്‍.എം. പരീക്ഷയുടെ വൈവ വോസി ഒക്‌ടോബര്‍ 4 മുതല്‍ 8 വരെ യൂണിവേഴ്‌സിറ്റി ഓഫീസില്‍ വച്ച് നടത്തും. വിദ്യാർഥികള്‍ ഹാള്‍ടിക്കറ്റ്, ഡിസര്‍ട്ടേഷന്‍ എന്നിവയുമായി രാവിലെ 10ന് ഹാജരാകണം.

പ്രാക്ടിക്കല്‍

മേയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആൻഡ് ബയോടെക്‌നോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ (കോംപ്ലിമെന്ററി ബയോകെമിസ്ട്രി) പരീക്ഷകള്‍ സെപ്റ്റംബര്‍ 17 മുതലും ബി.എസ്‌സി. ബയോകെമിസ്ട്രി ആൻഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ (കോര്‍ബയോകെമിസ്ട്രി, വൊക്കേഷണല്‍ മൈക്രോബയോളജി) പരീക്ഷകള്‍ സെപ്റ്റംബര്‍ 23 മുതലും അതത് കേന്ദ്രങ്ങളില്‍ ആരംഭിക്കും.

അപേക്ഷ ക്ഷണിച്ചു.

കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള തിരുവനന്തപുരം ശ്രീകാര്യം ലയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, തിരുവനന്തപുരം കാട്ടാക്കട വിഗ്യാന്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസ്, കൊല്ലം കൊട്ടിയം ഡോണ്‍ ബോസ്‌കോ കോളേജ്, കൊല്ലം കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ ആര്‍ട്‌സ് ആൻഡ്‌ സയന്‍സ് കോളേജ് എന്നീ നാല് കോളേജുകളിലേക്ക് 2021-22 അധ്യയന വര്‍ഷത്തേക്കുള്ള എം.എസ്.ഡബ്ല്യു, എം.എസ്.ഡബ്ല്യു(ഡി.എം.), എം.എ.എച്ച്.ആര്‍.എം. എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികള്‍ പ്രവേശനം ലഭിക്കാന്‍ ആഗ്രഹിക്കുന്ന കോളേജുകളിലേക്ക് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം.

പരീക്ഷാഫീസ്

ഒക്‌ടോബര്‍ 6, ഒക്‌ടോബര്‍ 20 എന്നീ തീയതികളില്‍ ആരംഭിക്കുന്ന രണ്ട്, നാല് സെമസ്റ്റര്‍ (പഞ്ചവത്സരം) (2011-12 അഡ്മിഷന് മുന്‍പുള്ളത്) (ഫൈനല്‍ മേഴ്‌സിചാന്‍സ്/സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പിഴകൂടാതെ സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാം.

സൂക്ഷ്മപരിശോധന

അഞ്ചാം സെമസ്റ്റര്‍ ബി.കോം. ഫെബ്രുവരി 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാർഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ സെപ്റ്റംബര്‍ 14 മുതല്‍ 16 വരെയുള്ള പ്രവൃത്തിദിനങ്ങളില്‍ ഹാജരാകണം.