മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.കോം. കംപ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഒക്ടോബർ 20 മുതൽ ആരംഭിക്കും.

സൂക്ഷ്മപരിശോധന

2020 മേയ് മാസം നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ. (സി.ബി.സി.എസ്.എസ്.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി 16 മുതൽ 25 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

പ്രത്യേക പരീക്ഷ

രണ്ടാം സെമസ്റ്റർ എം.എ., എം.എസ്‌സി., എം.കോം. പ്രത്യേക പരീക്ഷ 26, 28 നവംബർ 1, 3 എന്നീ തീയതികളിൽ നടത്തും.

അപേക്ഷ ക്ഷണിച്ചു

സെന്റർ ഫോർ ജിയോസ്‌പേഷ്യൽ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജിയിൽ പി.ജി. ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജി കോഴ്‌സിലേക്ക് (2021-22) അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജിയോളജി, ജ്യോഗ്രഫി, എൻവയോൺമെന്റൽ സയൻസ്, കംപ്യൂട്ടർ സയൻസ്, ഫിസിക്‌സ് ഇവയിലേതിലെങ്കിലും പി.ജി. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 25. ഫോൺ: 0471-2308214.