പ്രാക്ടിക്കൽ, വൈവ മാറ്റി
കേരള സർവകലാശാല ജനുവരി 18 മുതൽ ആരംഭിക്കാനിരുന്ന അവസാനവർഷ ബി.ഡി.എസ്. പാർട്ട് രണ്ട് (സപ്ലിമെന്ററി - 2008 സ്‌കീം), ഒക്ടോബർ 2020 പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പുതുക്കിയ പരീക്ഷത്തീയതി
കേരള സർവകലാശാല ജനുവരി 14-ന് നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.ആർക്ക്. സപ്ലിമെന്ററി (2008 സ്‌കീം) ഹിസ്‌റ്ററി ഒാഫ് ആർക്കിടെക്ചർ-അഞ്ച് പരീക്ഷ പ്രാദേശിക അവധി കാരണം ജനുവരി 18-ലേക്ക് മാറ്റി. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
ബി.ടെക്. ഏഴാം സെമസ്റ്റർ സെപ്റ്റംബർ 2020 (2008 സ്‌കീം) ജനുവരി 29-ന് നടത്താനിരുന്ന ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗിലെ മൂന്നാമത്തെ ഇലക്ടീവ് - ‘മോഡേൺ ഓപ്പറേറ്റിങ് സ്റ്റിസ്റ്റംസ്’ ഫെബ്രുവരി 10-ലേക്ക് മാറ്റി. സമയത്തിനു മാറ്റമില്ല.
ജനുവരി 14-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾക്ക് അവധി ആയതിനാൽ അന്നേദിവസം നടത്താനിരുന്ന നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം.സി.റ്റി.) പരീക്ഷ ജനുവരി 22 ലേക്ക് മാറ്റി.
പ്രാക്ടിക്കൽ
2020 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി. ബോട്ടണി പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 15 മുതൽ അതതു കോളേജുകളിൽ നടത്തും.
2020 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 19, 20 തീയതികളിൽ നടത്തും.
എം.ടെക്. സ്‌പോട്ട് അഡ്മിഷൻ 18-ന്
കേരള സർവകലാശാല ഒപ്‌ടോ ഇലക്ട്രോണിക്‌സ് പഠന വകുപ്പിൽ എം.ടെക്. പ്രോഗ്രാമിന്റെ നിലവിലുള്ള ഒഴിവിലേയ്ക്ക് (ജനറൽ വിഭാഗം-1, എസ്.സി/എസ്.റ്റി വിഭാഗം-2, മറ്റ് സംവരണ വിഭാഗം-4) ജനുവരി 15-ന് നടത്താൻ നിശ്ചയിച്ചിരുന്ന സ്പോട്ട് അഡ്മിഷൻ ജനുവരി 18-ലേക്ക് മാറ്റി. താല്പര്യമുള്ള വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, ഫീസും ഉൾപ്പെടെ അന്നേ ദിവസം രാവിലെ 10:30 ന് കാര്യവട്ടത്തുള്ള കേരള സർവകലാശാല ഒപ്‌ടോ ഇലക്ട്രോണിക്‌സ് പഠന വകുപ്പിൽ നേരിട്ട് ഹാജരാകണം.
യു.ജി. പ്രവേശനം: സ്പോട്ട് അലോട്ട്‌മെന്റ്
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്, എയ്ഡഡ്, സ്വാശ്രയ, ഐ.എച്ച്.ആർ.ഡി., യു.ഐ.ടി. കോളേജുകളിലേക്കുള്ള ഒഴിവുള്ള സീറ്റുകളിലേക്ക് ജനറൽ/മറ്റ് സംവരണ വിഭാഗക്കാർക്ക് വിവിധ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. ജനുവരി 16 മുതൽ 23 വരെയാണ് സ്‌പോട്ട് അലോട്ട്‌മെന്റ്. ബി.എസ്.സി., ബി.കോം, ബി.എ. മറ്റു വിഷയങ്ങൾ എന്നിങ്ങനെ വിഷയങ്ങൾ തരം തിരിച്ചാണ് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുക. ജനുവരി 16 മുതൽ 20 വരെ തിരുവനന്തപുരം, കൊല്ലം മേഖലകളിലും, 21 മുതൽ 23 വരെ ആലപ്പുഴ, അടൂർ മേഖലകളിലുമാണ് സ്‌പോട്ട് അലോട്ട്‌മെന്റ്. കുട്ടികൾ ഹാജാരാകേണ്ട സ്ഥലവും തീയതിയും വിഷയവും സമയവും മറ്റു വിശദാംശങ്ങളും ഉടൻതന്നെ അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.