തിരുവനന്തപുരം: കേരള സർവകലാശാലയുടെ 2020-21 അധ്യയനവർഷത്തിലെ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് (http://admissions.keralauniverstiy.ac.in) എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഓഗസ്റ്റ് 17-ന് വൈകീട്ട് 3 വരെ ഓപ്ഷനുകൾ ചേർക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യാം. മാറ്റങ്ങൾ വരുത്തുന്നവർ പുതിയ പ്രിന്റൗട്ടെടുത്ത് തുടരാവശ്യങ്ങൾക്കായി സൂക്ഷിക്കണം.
ട്രയൽ അലോട്ട്‌മെന്റ് കഴിഞ്ഞ് വിദ്യാർഥികൾ ഓപ്ഷനുകളിൽ മാറ്റങ്ങൾ വരുത്തുന്നതിനാൽ ട്രയൽ അലോട്ട്‌മെന്റിൽ ലഭിച്ച കോളേജുകൾക്കും കോഴ്‌സുകൾക്കും മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്.
ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി ഓഗസ്റ്റ് 17 വൈകീട്ട് 5 വരെ. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയയ്ക്കരുത്.