ജൂണിൽ നടത്തിയ എം.എ. വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്(സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂലായിൽ നടത്തിയ(യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ് കാര്യവട്ടം) എട്ടാം സെമസ്റ്റർ റെഗുലർ ബി.ടെക്. ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഫെബ്രുവരിയിൽ നടത്തിയ ഒന്നും രണ്ടും വർഷ എം.എ. മലയാളം(വിദൂര വിദ്യാഭ്യാസം) സപ്ലിമെന്ററി, രണ്ടാംവർഷ മേഴ്‌സി ചാൻസ്(1998 സ്‌കീം ആൻഡ് 2001 സ്‌കീം) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‌സി. ജ്യോഗ്രഫി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 18 വരെ അപേക്ഷിക്കാം.

ടൈംടേബിൾ

രണ്ടാം സെമസ്റ്റർ എം.എഡ്.(2018 സ്‌കീം റഗുലർ/ സപ്ലിമെന്ററി, 2015 സ്‌കീം സപ്ലിമെന്ററി) പരീക്ഷ 25 മുതൽ ആരംഭിക്കും.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. പ്രാക്ടിക്കൽ പരീക്ഷകൾ 18 മുതൽ അതത് കോളേജുകളിൽ ആരംഭിക്കും.

മേയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.പി.എ.(വീണ) പ്രാക്ടിക്കൽ പരീക്ഷകൾ 18 മുതൽ സ്വാതിതിരുനാൾ സംഗീത കോളേജിൽ നടക്കും.

പരീക്ഷാകേന്ദ്രം

21-ന് ആരംഭിക്കുന്ന രണ്ടാം വർഷ ബി.ബി.എ. (ആന്വൽ സ്‌കീം -പ്രൈവറ്റ് രജിസ്‌ട്രേഷൻ) റെഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകൾക്ക് തിരുവനന്തപുരം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ കണ്ണമ്മൂല ജോൺ കോക്സ് മെമ്മോറിയൽ സി.എസ്.ഐ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്.എൻ. കോളേജിലും ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ആലപ്പുഴ എസ്.ഡി. കോളേജിലും പത്തനംതിട്ട പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ അടൂർ സെന്റ് സിറിൽസ് കോളേജിലും പരീക്ഷയെഴുതേണ്ടതാണ്. ഹാൾടിക്കറ്റ് പരീക്ഷാകേന്ദ്രങ്ങളിൽനിന്നു കൈപ്പറ്റണം.

സ്പെഷ്യൽ പരീക്ഷ

ആറാം സെമസ്റ്റർ യൂണിറ്ററി എൽ.എൽബി.(ത്രിവത്സരം), പത്താം സെമസ്റ്റർ ബി.എ./ ബി.കോം./ ബി.ബി.എ. ഇന്റഗ്രേറ്റഡ് എൽ.എൽ.ബി., നാലാം സെമസ്റ്റർ എം.എ./ എം.എസ്‌സി./ എം.കോം. പരീക്ഷകൾക്ക് രജിസ്റ്റർചെയ്ത്‌ കോവിഡ്-19 കാരണം എഴുതാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് സ്പെഷ്യൽ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിദ്യാർഥികൾ അവരുടെ പേര്, കാൻഡിഡേറ്റ് കോഡ്, പ്രോഗ്രാമിന്റെ കോഴ്‌സ്‌ കോഡ് എന്നിവയടങ്ങുന്ന അപേക്ഷ ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയോ സാക്ഷ്യപത്രങ്ങൾ സഹിതം ഒക്ടോബർ 18-നകം അതത് പ്രിൻസിപ്പലിനു നൽകണം.