ഓഗസ്റ്റിൽ നടത്തിയ ഒന്നും രണ്ടും വർഷ എം.എ. ഇക്കണോമിക്സ്(പ്രൈവറ്റ് രജിസ്‌ട്രേഷൻ, ആന്വൽ സ്‌കീം) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 24 വരെ അപേക്ഷിക്കാം. 18 മുതൽ ഹാൾടിക്കറ്റുമായി സെക്‌ഷനിൽനിന്ന്‌ മാർക്ക് ലിസ്റ്റ് കൈപ്പറ്റേണ്ടതാണ്.

മേയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്(2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2017, 2016 & 2015 അഡ്മിഷൻ സപ്ലിമെന്ററി & 2013 അഡ്മിഷൻ മേഴ്‌സിചാൻസ്) ഡിഗ്രി കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മേയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്(351), ബി.വോക്. ടൂറിസം ആൻഡ്‌ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്(352) എന്നീ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സ്പെഷ്യൽ പരീക്ഷ

കോവിഡ്-19 കാരണം മേയിൽ നാലാം സെമസ്റ്റർ സി.ബി.സി.എസ്.സി.ആർ. ബി.എ./ബി.എസ്‌സി./ബി.കോം. പരീക്ഷകൾ എഴുതാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് സ്പെഷ്യൽ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിദ്യാർഥികൾ അവരുടെ പേര്, കാൻഡിഡേറ്റ് കോഡ്, പ്രോഗ്രാമിന്റെ കോഴ്‌സ് കോഡ് എന്നിവയടങ്ങുന്ന അപേക്ഷ ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണവകുപ്പിന്റെയോ സാക്ഷ്യപത്രങ്ങൾ സഹിതം 17-ന് മുമ്പായി പ്രിൻസിപ്പലിനു സമർപ്പിക്കണം.

പ്രാക്ടിക്കൽ

ജനുവരി 13 മുതൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.(എഫ്.ഡി.പി.) (റെഗുലർ 2019 അഡ്മിഷൻ, സപ്ലിമെന്ററി 2018, 2017 അഡ്മിഷൻ, അഡീഷണൽ സപ്ലിമെന്ററി 2016 അഡ്മിഷൻ, മേഴ്‌സി ചാൻസ് 2014 അഡ്മിഷൻ) ബി.എസ്‌സി. മാത്‌സ് പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‌സി. ഹോം സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 14, 17 തീയതികളിൽ നടത്തും.

ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. ഫിസിക്സ് ആൻഡ്‌ കംപ്യൂട്ടർ ആപ്ലിക്കേഷൻ പ്രോഗ്രാമിന്റെ പ്രാക്ടിക്കൽ 20-ന് അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.

ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.ഡബ്ല്യു. പ്രോഗ്രാമിന്റെ പ്രാക്ടിക്കൽ 13-ന് അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും.

പിഎച്ച്.ഡി. രജിസ്‌ട്രേഷൻ

ജനുവരി മുതൽ പിഎച്ച്.ഡി.ക്ക് പുതിയ പോർട്ടൽ വഴി രജിസ്‌ട്രേഷൻ ആരംഭിച്ചതിനാൽ ഇനിയും പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്തിട്ടില്ലാത്ത അംഗീകൃത റിസർച്ച് ഗൈഡുകളായ അധ്യാപകരും സർവകലാശാല അംഗീകൃത ഗവേഷണകേന്ദ്രങ്ങളും ജനുവരി സെഷനിലെ ഗവേഷണ വിദ്യാർഥികളെ അവരുടെ കീഴിൽ ഗവേഷണത്തിന് അനുവദിക്കപ്പെടാൻ 15 മുൻപായി അവരവരുടെ പ്രൊഫൈൽ അപ്‌ഡേഷൻ പൂർത്തിയാക്കണം.

പിഎച്ച്.ഡി. രജിസ്‌ട്രേഷൻ: ഓൺലൈൻ അപേക്ഷ സമർപ്പണമില്ല

2022 ജനുവരി 2022 സെഷൻ പിഎച്ച്.ഡി. രജിസ്‌ട്രേഷന് ആർക്കിയോളജി, കമ്മ്യൂണിക്കേഷൻ ആൻഡ്‌ ജേർണലിസം, ഡെമോഗ്രഫി ആൻഡ്‌ പോപ്പുലേഷൻ സ്റ്റഡീസ്, ജ്യോഗ്രറി, ജർമ്മൻ, റഷ്യൻ, തിയേറ്റർ ആർട്‌സ് ആൻഡ്‌ ഫിലിം ഏസ്തറ്റിക് ഫോർ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ഒഴിവുകളില്ലാത്തതിനാൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതല്ല.

രാജാ രവിവർമ്മ സെന്റർ ഓഫ് എക്സലൻസ് കോഴ്‌സുകൾ

കേരള സർവകലാശാലയുടെ കീഴിലുള്ള രാജാ രവിവർമ്മ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്‌സിലേക്ക് മാസ്റ്റർ ഓഫ് വിഷ്വൽ ആർട്‌സ് ഇൻ പെയിന്റിങ്‌, മാസ്റ്റർ ഓഫ് വിഷ്വൽ ആർട്‌സ് ഇൻ ആർട്ട് ഹിസ്റ്ററി എന്നീ കോഴ്‌സുകളിലേക്ക് 2021-22 വർഷത്തേക്ക് അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 15-ലേക്ക് നീട്ടി. പ്രവേശനപ്പരീക്ഷയും അഭിമുഖവും 24-ന്. ഫെബ്രുവരി രണ്ടിന് ക്ലാസ് തുടങ്ങും.

പരീക്ഷത്തീയതി നീട്ടി

ജനുവരി എട്ടിന് തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ നടത്താനിരുന്ന വെള്ളിയമ്പലവന മുനിവർ, തിരുവള്ളുവർ മെമ്മോറിയൽ പ്രൈസ്, എച്ച്.എച്ച്.മഹാരാജ ഓഫ് ട്രാവൻകൂർ പ്രൈസ് എന്നിവയുടെ പരീക്ഷ ജനുവരി 22-ലേക്ക് മാറ്റി. 12 വരെ അപേക്ഷിക്കാം.