കേരള സർവകലാശാല ജൂണിൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ./ ബി.എസ്‌സി./ ബി.കോം. ഡിഗ്രി പരീക്ഷകൾക്ക് തിരഞ്ഞെടുത്ത ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജ് കുളത്തൂർ നെയ്യാറ്റിൻകരയ്ക്ക് പകരം കുളത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷ നടത്തും.

ഓൺലൈനായി അപേക്ഷിക്കാം

കേരള സർവകലാശാല ആറാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽഎൽ.ബി./ പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽഎൽ.ബി./ ബി.കോം.എൽഎൽ.ബി./ ബി.ബി.എ.എൽഎൽ.ബി. പരീക്ഷകൾക്ക് സബ്‌സെന്ററിനു വേണ്ടി 13-ന് വൈകീട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം.

പരീക്ഷാഫലം

കേരള സർവകലാശാല 2020 ജൂലായിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എ.എസ്.എൽ.പി. (സി.ബി.സി.എസ്.എസ്. സ്ട്രീം), നാലാം സെമസ്റ്റർ ബി.എ.എസ്.എൽ.പി.(സി.ബി.സി.എസ്.എസ്. സ്ട്രീം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു . ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും യഥാക്രമം ജൂൺ 23, ജൂൺ 25 വരെ അപേക്ഷിക്കാം.