ഒന്ന്, രണ്ട് സെമസ്റ്റർ എം.എസ്‌സി. കംപ്യൂട്ടർ സയൻസ് (എസ്.ഡി.ഇ.- 2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2018 & 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 20 വരെ അപേക്ഷിക്കാം.

വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം 2021 ഫെബ്രുവരിയിൽ നടത്തിയ എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷൻ (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ബി.എ. ആന്വൽ സ്‌കീം ഏപ്രിൽ 2021 സെഷൻ പാർട്ട് മൂന്ന് മെയിൻ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി, സബ്‌സിഡിയറി വിഷയങ്ങളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓൺലൈനായി 17 വരെയും ഓഫ്‌ലൈനായി 29 വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കൽ പരീക്ഷ

ജനുവരി 13ന്‌ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. ബി.കോം. പ്രാക്ടിക്കൽ (എഫ്.ഡി.പി.) (റെഗുലർ 2019 അഡ്മിഷൻ, സപ്ലിമെന്ററി 2018, 2017 അഡ്മിഷൻ, അഡീഷണൽ സപ്ലിമെന്ററി 2016 അഡ്മിഷൻ, മേഴ്‌സിചാൻസ് 2014 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‌സി. ഫിസിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കൽ 12 മുതൽ 20 വരെ നടത്തും.

ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.വോക്. സോഫ്റ്റ്‌വേർ ഡെലവപ്‌മെന്റ് കോഴ്‌സിന്റെ പ്രാക്ടിക്കൽ 13, 14 തീയതികളിൽ ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ നടത്തും.

രണ്ടാം സെമസ്റ്റർ എം.എസ്‌സി. ബോട്ടണി പരീക്ഷയുടെ പ്രാക്ടിക്കൽ 17, 18, 19, 20 തീയതികളിൽ അതതു കേന്ദ്രങ്ങളിൽ നടത്തും.

രണ്ടാം സെമസ്റ്റർ എം.എസ്‌സി. സുവോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 17 മുതൽ 20 വരെയും എം.എസ്‌സി. കംപ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 24, 27 തീയതികളിൽ അതത്‌ കോളേജുകളിൽ നടത്തും.