മേയ് എട്ടിന് നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി.എഡ് ഓണ്‍ലൈന്‍ പരീക്ഷ (ജനറല്‍ പേപ്പര്‍) മേയ് 11-ലേക്ക് മാറ്റി വച്ചു. 10-ാം തീയതിയിലെ പരീക്ഷയ്ക്ക് മാറ്റമില്ല.
 
എംഫില്‍ പ്രവേശനം
 
കേരള സര്‍വകലാശാലയിലെയും യൂണിവേഴ്‌സിറ്റി കോളേജിലെയും വിവിധ പഠന വകുപ്പുകളിലേക്കും കാര്യവട്ടം ലക്ഷ്മീ ബായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനിലേക്കുമുള്ള  എംഫില്‍ പ്രോഗാമുകളുടെ അഡ്മിഷനു വേണ്ടിയുള്ള പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ജൂണ്‍ നാല് വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.admissions.keralauniversity.ac.in) ലഭിക്കും.
 
എം.സി.എ ടൈംടേബിള്‍
 
എം.സി.എ അഞ്ചാം സെമസ്റ്റര്‍ (2015 സ്‌കീം) റഗുലര്‍, ഒന്നാം സെമസ്റ്റര്‍ (2011 സ്‌കീം) സപ്ലിമെന്ററി, മൂന്നാം സെമസ്റ്റര്‍ (2011 സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in)  ലഭിക്കും.