മേയ് 23-ന് ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ (പി.ജി.ഡി.ഇ.സി) പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in)  ലഭിക്കും. 
 
 
സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് റിസേര്‍ച്ച് മെത്തേഡ്‌സ് റിഫ്രഷര്‍ കോഴ്‌സ്
 
യു.ജി.സി ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ മേയ് 24 മുതല്‍ ജൂണ്‍ 13 വരെ യൂണിവേഴ്‌സിറ്റി / കോളേജ് അദ്ധ്യാപകര്‍ക്ക് വേണ്ടി നടത്തുന്ന സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് റിസേര്‍ച്ച് മെത്തേഡ്‌സ് റിഫ്രഷര്‍  കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും വിശദവിവരങ്ങളും www.ugchrdc.in  വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ പ്രിന്‍സിപ്പളിന്റെ സാക്ഷ്യപത്രത്തോടുകൂടി ദി ഡയറക്ടര്‍, യു.ജി.സി. ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് സെന്റര്‍, ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിംഗ്, യൂണിവേഴ്‌സിറ്റി ഓഫ് കേരള, കാര്യവട്ടം-695581 എന്ന വിലാസത്തില്‍ മേയ് 17-ന് മുന്‍പ് ലഭിക്കത്തക്ക വിധം അയയ്ക്കണം.
 
 
അപേക്ഷ ക്ഷണിച്ചു
 
ബയോകെമിസ്ട്രി വിഭാഗം കെ.എം.ആര്‍ പ്രോജക്ടിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റ് ഒഴിവിലേക്ക് (ഒന്ന്) അപേക്ഷ ക്ഷണിച്ചു. യോഗ്യത: നെറ്റോടു കൂടിയ ബയോടെക്‌നോളജി / ബയോകെമിസ്ട്രി ബിരുദാനന്തര ബിരുദം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in)  ലഭിക്കും.  
 
 
ഇന്റഗ്രേറ്റഡ് ബി.എ എല്‍.എല്‍.ബി/ബി.കോം എല്‍.എല്‍.ബി/ബി.ബി.എ എല്‍.എല്‍.ബി പരീക്ഷ
 
മേയ് ഒന്‍പതിന് ആരംഭിക്കാനിരുന്ന ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ എല്‍.എല്‍.ബി / ബി.കോം എല്‍.എല്‍.ബി / ബി.ബി.എ എല്‍.എല്‍.ബി പരീക്ഷകള്‍ ജൂണ്‍ നാലിന് ആരംഭിക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും.
 
 
സൂക്ഷ്മപരിശോധനയ്ക്ക് ഹാജരാകണം
 
2017 മേയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.ടെക് പാര്‍ട്ട് ടൈം - റീസ്ട്രക്‌ച്ചേര്‍ഡ് (സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് - 2013 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ സൂക്ഷ്മപരിശോധനയ്ക്കായി ഫോട്ടോ പതിച്ച ഐഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി മേയ് അഞ്ച് മുതല്‍ 14 വരെയുള്ള പ്രവര്‍ത്തി ദിനങ്ങളില്‍ ബി.ടെക് റീ-വാല്യുവേഷന്‍ സെക്ഷനില്‍ ഹാജരാകണം.
 
 
എം.എസ്.സി പ്രാക്ടിക്കല്‍
 
മാര്‍ച്ചില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ മേയ് 17, 18 തീയതികളില്‍ അതത് കോളേജുകളില്‍ വച്ച് നടത്തും. വിശദവിവരം കോളേജുകളിലും സര്‍വകലാശാല വെബ്‌സൈറ്റിലും (www.keralauniversity.ac.in)  ലഭിക്കും.