മേയ് ഏഴിന് നടത്താനിരുന്ന ആറാം സെമസ്റ്റര്‍ ബി.എസ്.സി ബയോകെമിസ്ട്രി (ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം, സി.ബി.സി.എസ്.എസ്) യുടെ ഇലക്ടീവ് പേപ്പര്‍ ബി.സി 'BC1661.2 - Immunology and Immunological Techniques' പരീക്ഷ മേയ് ഒന്‍പതിന് അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തും. സമയക്രമത്തില്‍ മാറ്റമില്ല.
 
മനുഷ്യാവകാശങ്ങളും കടമകളും - സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
 
നിയമവകുപ്പ് സൗജന്യമായി നടത്തുന്ന മൂന്ന് മാസ ദൈര്‍ഘ്യമുള്ള 'മനുഷ്യാവകാശങ്ങളും കടമകളും' എന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യമാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവര്‍ വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം കാര്യവട്ടത്തുള്ള നിയമവകുപ്പിന്റെ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് 16. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2308936.
 
ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം
 
ബയോഇന്‍ഫര്‍മാറ്റിക്‌സ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡി.ബി.ടി സെന്ററില്‍ 'Catch Them Young' പദ്ധതിയില്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് dcb.res.in സന്ദര്‍ശിക്കുക.
 
അപേക്ഷ ക്ഷണിച്ചു
 
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ (2018-2019) പാര്‍ട്ട്-ടൈം ഈവനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം. കേരള സര്‍വകലാശാലയുടെ ക്യാഷ് കൗണ്ടറില്‍ നിന്നും 30 രൂപ ചെലാന്‍ അടച്ച് മേയ് ഏഴ് മുതല്‍  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ നിന്നും അപേക്ഷാഫോം വാങ്ങാവുന്നതാണ്. ജൂലായ് നാലിന് രാവിലെ 10 മണിക്ക് പഠന വകുപ്പില്‍ വച്ച് പ്രവേശന പരീക്ഷ നടത്തും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് 25.  
 
സമ്പര്‍ക്ക ക്ലാസ്സുകള്‍
 
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് / ബി.സി.എ, എം.എല്‍.ഐ.എസ്.സി സമ്പര്‍ക്ക ക്ലാസ്സുകള്‍ മേയ് അഞ്ച് മുതല്‍ പാളയം എസ്.ഡി.ഇ-യില്‍ വച്ച് നടത്തും.