ഏപ്രില്‍ 16-ന് നടത്താനിരുന്ന അവസാന വര്‍ഷ ബി.എ സോഷ്യോളജി മെയിന്‍ (ആന്വല്‍ സ്‌കീം) പേപ്പര്‍ - IV ഇന്ത്യന്‍ സൊസൈറ്റി - പ്രോബ്ലംസ് & ചലഞ്ചസ് എന്ന പരീക്ഷ മേയ് 17-ന് നടക്കും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. 
 
ബി.സി.എ പ്രായോഗിക പരീക്ഷ
 
ഏപ്രിലില്‍ നടന്ന ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ കോഴ്‌സിന്റെ പ്രായോഗിക പരീക്ഷകള്‍ മേയ് 15-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in)  ലഭിക്കും.
 
ബി.എസ്.സി വൈവ വോസി
 
ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയുടെ വൈവ വോസി മേയ് 11, 14, 23 തീയതികളില്‍ നടത്തും. സമയത്തിനും പരീക്ഷാകേന്ദ്രത്തിനും മാറ്റമില്ല. പുനഃക്രമീകരിച്ച ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
 
പരീക്ഷാപരിഷ്‌കരണ ശില്പശാല സമാപിച്ചു
 
കേരള സര്‍വകലാശാല പരീക്ഷാ പരിഷ്‌കരണ നടപടികളുടെ ഭാഗമായി നടത്തിയ ദ്വിദിന ശില്പശാല സമാപിച്ചു. സിലബസ് പരിഷ്‌കരണവും പരീക്ഷാപരിഷ്‌കരണവും പരസ്പര പൂരിതമാണെന്നും അതിന്റെ പൂര്‍ണ്ണതയ്ക്ക് സമഗ്രമായ കമ്പ്യൂട്ടര്‍വത്കരണം അനിവാര്യമാണെന്നും കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ് അഭിപ്രായപ്പെട്ടു. സമഗ്ര കമ്പ്യൂട്ടര്‍വത്കരണത്തില്‍ പൂനെ സര്‍വകലാശാല പരീക്ഷാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. രാജേന്ദ്ര തല്‍വാര്‍ സംവദിച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെ പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും സമയബന്ധിതമായി പൂര്‍ത്തിക്കരിക്കുന്നതിന് ഉതകുന്ന നടപടികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.  സമാപനസമ്മേളനം കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇന്‍-ചാര്‍ജ്  ഡോ. സി.ഗണേഷ് ഉദ്ഘാടനം ചെയ്തു. ശില്പശാലയില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു.