ഏപ്രില്‍ 30-ന് ആരംഭിക്കുന്ന ബി.കോം (ആന്വല്‍ സ്‌കീം) പരീക്ഷയ്ക്ക് ലേണര്‍ സപ്പോര്‍ട്ട് സെന്ററുകളിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ പരീക്ഷ എഴുതണം.
 
ബി.എ മ്യൂസിക് പ്രാക്ടിക്കല്‍
 
ആറാം സെമസ്റ്റര്‍ ബി.എ മ്യൂസിക് സി.ബി.സി.എസ്.എസ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ഏപ്രില്‍ 2018 പരീക്ഷയുടെ പ്രാക്ടിക്കല്‍ മേയ് രണ്ട് മുതല്‍ 10 വരെ അതത് കോളേജുകളില്‍ വച്ച് നടത്തും. വിശദവിവരങ്ങള്‍  വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. 
 
ബി.ബി.എ പരീക്ഷ
 
ജൂലായ് മൂന്നിന് ആരംഭിക്കുന്ന ഒന്നാം വര്‍ഷ ബി.ബി.എ (ആന്വല്‍ സ്‌കീം-പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ഡിഗ്രി പരീക്ഷയ്ക്കും (റഗുലര്‍, ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി) ജൂണ്‍ 20 ന് ആരംഭിക്കുന്ന രണ്ടാം വര്‍ഷ ബി.ബി.എ (ആന്വല്‍ സ്‌കീം-പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ഡിഗ്രി പരീക്ഷയ്ക്കും (റഗുലര്‍) പിഴ കൂടാതെ മെയ് 14, 50 രൂപ പിഴയോടെ മെയ് 17, 125 രൂപ പിഴയോടെ മെയ് 21 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓരോ പേപ്പറിനും 125 രൂപ വീതവും (ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി 150 രൂപ) 100 രൂപ മാര്‍ക്ക്‌ലിസ്റ്റിനും പുറമെ 200 രൂപ ക്യാമ്പ് ഫീ ആയും അടയ്ക്കണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓരോ പരീക്ഷാകേന്ദ്രം മാത്രമേ ഉണ്ടാവുകയുള്ളൂ. വിശദവിവരം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
 
 
പ്രവേശന പരീക്ഷ
 
2018-2019 അദ്ധ്യയന വര്‍ഷത്തിലെ ലയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് എം.എസ്.ഡബ്ല്യൂ & എം.എ.എച്ച്.ആര്‍.എം കോഴ്‌സുകളുടെ പ്രവേശന പരീക്ഷ ജൂണ്‍ 20-ന് നടത്തപ്പെടും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ന്യൂസ് എന്ന ലിങ്കില്‍ ലഭിക്കും.
 
പ്രോജക്ട് വൈവ, പ്രാക്ടിക്കല്‍ ടൈംടേബിള്‍
 
ആറാം സെമസ്റ്റര്‍ ബി.കോം കൊമേഴ്‌സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (138) 2(b) - ഏപ്രില്‍ 2018 പരീക്ഷയുടെ പ്രോജക്ട് വൈവയുടെയും പ്രാക്ടിക്കല്‍ ലാബിന്റെയും ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. മേയ് 14 മുതല്‍ 18 വരെ നടക്കുന്ന പരീക്ഷയുടെ  ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
 
ബി.ഫാം പരീക്ഷ
 
മേയ് 29 ന് ആരംഭിക്കുന്ന മൂന്നാം വര്‍ഷം ബി.ഫാം സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴയില്ലാതെ മെയ് ഒന്‍പത്, 50 രൂപ പിഴയോടെ മെയ് 11, 125 രൂപ പിഴയോടെ മെയ് 14 വരെയും ഫീസ് അടയ്ക്കാം.
 
പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റം
 
മേയ് രണ്ട് മുതല്‍ ആരംഭിക്കുന്ന ഒന്നും രണ്ടും വര്‍ഷ ബി.എ ബിരുദ മെയിന്‍ ആന്റ് സബ്‌സിഡിയറി (ആന്വല്‍) പരീക്ഷാകേന്ദ്രങ്ങളുടെ മാറ്റം ചുവടെ ചേര്‍ക്കുന്നു. കൊല്ലം എസ്.എന്‍ കോളേജ് ഫോര്‍ വിമന്‍ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ളവര്‍ കൊല്ലം എസ്.എന്‍ കോളേജിലും, അടൂര്‍ സെന്റ് സിറിള്‍സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ളവര്‍ കൊട്ടാരക്കര എസ്.ജി കോളേജിലും, ചേര്‍ത്തല എസ്.എന്‍ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്‍.എസ്.സി വിദ്യാര്‍ത്ഥികള്‍ ചേര്‍ത്തല എസ്.എന്‍.കോളേജിലും, തിരുവനന്തപുരം ആള്‍സെയിന്റ്‌സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച പെണ്‍കുട്ടികള്‍ വഴുതക്കാട് ഗവ. വിമന്‍സ് കോളേജിലും, ആണ്‍കുട്ടികള്‍ പാളയം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിലും, വഴുതക്കാട് ഗവ. വിമന്‍സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ആണ്‍കുട്ടികള്‍ മാത്രം പാളയം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിലും, ആലപ്പുഴ സെന്റ് ജോസഫ് കോളേജ് ഫോര്‍ വിമന്‍ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ആണ്‍കുട്ടികള്‍ ആലപ്പുഴ എസ്.ഡി കോളേജിലും, തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഇംഗ്ലീഷ് മെയിന്‍ വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നുള്ള പരീക്ഷകള്‍ തിരുവനന്തപുരം ഗവ.സംസ്‌കൃത കോളേജിലും എഴുതണം.
 
മാര്‍ക്ക്‌ലിസ്റ്റുകള്‍ കൈപ്പറ്റണം
 
വിദൂരവിദ്യാഭ്യാസ കേന്ദ്രം വഴി നവംബര്‍ 2017-ല്‍ ബി.സി.എ, ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് സപ്ലിമെന്ററി ഒന്നും രണ്ടും വര്‍ഷങ്ങളില്‍ ഓഫ്‌ലൈനായി തിരുവനന്തപുരം സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ പാളയം  എസ്.ഡി.ഇ ഓഫീസില്‍ നിന്നും കൊല്ലം എഫ്.എം.എന്‍ കോളേജ്, ചേര്‍ത്തല എസ്.എന്‍. കോളേജ് എന്നീ സെന്ററുകളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ അതാത് സെന്ററുകളില്‍ നിന്നും ഹാള്‍ടിക്കറ്റുമായി വന്ന് മാര്‍ക്ക്‌ലിസ്റ്റുകള്‍ കൈപ്പറ്റണം.  
 
ബി.എസ്.സി നഴ്‌സിംഗ് ഫലം
 
2017 ഡിസംബറില്‍ നടത്തിയ ഒന്നാം വര്‍ഷ ബി.എസ്.സി നഴ്‌സിംഗ് (മേഴ്‌സി ചാന്‍സ് / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍ മൂല്യനിര്‍ണയത്തിനും മെയ് 10 വരെ അപേക്ഷിക്കാം.
 
എം.ടെക്, എം.ആര്‍ക്ക് ടൈംടേബിള്‍
 
മേയ് 16-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.ടെക് (FT/PT 2013 സ്‌കീം), നാലാം സെമസ്റ്റര്‍ (PT-2013 സ്‌കീം), രണ്ടാം സെമസ്റ്റര്‍ എം.ആര്‍ക്ക് (2013 സ്‌കീം) പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
 
ഹോസ്റ്റല്‍ പ്രവേശനം
 
സര്‍ലകലാശാലയ്ക്ക് കീഴിലുള്ള തൈക്കാടും കാര്യവട്ടം ക്യാമ്പസിലും സ്ഥിതി ചെയ്യുന്ന ഹോസ്റ്റലുകളില്‍ പ്രവേശനത്തിന് നാളിതുവരെയും അപേക്ഷ സമര്‍പ്പിക്കാത്ത വിദ്യാര്‍ത്ഥി / വിദ്യാര്‍ത്ഥിനികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ 10 ദിവസം അനുവദിച്ചിരിക്കുന്നു.  http://hostel.keralauniversity.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.