ബി.എ (അഫ്‌സല്‍-ഉല്‍-ഉലാമ) പാര്‍ട്ട് മൂന്ന് റഗുലറും സപ്ലിമെന്ററിയും പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. പ്രസ്തുത പരീക്ഷ മേയ് ഒന്‍പതിന് ആരംഭിക്കും.
 
ബി.ബി.എ ടൈംടേബിള്‍
 
മേയ് 17-ന് ആരംഭിക്കുന്ന അഞ്ചും ആറും സെമസ്റ്റര്‍ ബി.ബി.എ (2013 & 2014 അഡ്മിഷന്‍-വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി പരീക്ഷകളുടെ  ടൈംടേബിള്‍ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ ലഭിക്കും.
 
ബി.എഡ് ടൈംടേബിള്‍
 
മേയ് എട്ട്, 10 തീയതികളില്‍ നടക്കുന്ന നാലാം സെമസ്റ്റര്‍ ബി.എഡ് ഓണ്‍ലൈന്‍ പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
 
എല്‍.എല്‍.ബി ഫലം
 
2017 സെപ്റ്റംബറില്‍ നടന്ന മൂന്നാം വര്‍ഷം എല്‍.എല്‍.ബി (ത്രിവത്സരം) (1998 അഡ്മിഷന്‍ മുന്‍പുള്ളത് - പഴയ സ്‌കീം), മൂന്നാം വര്‍ഷം (ത്രിവത്സരം) & അഞ്ചാം വര്‍ഷം (പഞ്ചവത്സരം) - 1998 അഡ്മിഷന്‍ - പുതിയ സ്‌കീം) - മേഴ്‌സി ചാന്‍സ്) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 28.
 
സൗജന്യ കരാട്ടെ പരിശീലനം
 
കേരള സര്‍വകലാശാലയിലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും 13 വയസ്സിന് മുകളിലുള്ള അവരുടെ മക്കള്‍ക്കുമായി സൗജന്യ കരാട്ടെ പരിശീലനം സംഘടിപ്പിക്കുന്നു. കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ് അസോസിയേഷന്‍, 'സമുറായ് ഇഷിന്റിയു കരാട്ടെ ഡോ. അസോസിയേഷന്‍ ഓഫ് ഇന്ത്യ (Reg. No: TVM/TC/1027/2014)' എന്ന സംഘടനയുമായി ചേര്‍ന്നാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. മേയ് ഒന്ന് മുതല്‍ 31 വരെ (ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍) കാര്യവട്ടം നഴ്‌സറി സ്‌കൂളില്‍ വച്ച് നടക്കുന്ന പരിശീലനകളരിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 30 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി 7558079312/9846830314 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യുക.