സര്‍വകലാശാല പി.എച്ച്.ഡി പ്രവേശന പരീക്ഷ മേയ് ആറ് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സൂക്‌ളില്‍ വച്ച് നടക്കും. അപേക്ഷകര്‍ക്ക് ഹാള്‍ടിക്കറ്റുകള്‍ അവരവരുടെ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച്  (www.research.keralauniversity.ac.in)എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാരായ അപേക്ഷകര്‍ കൂടുതല്‍ സഹായങ്ങള്‍ക്കായി ഏപ്രില്‍ 30-ന് മുന്‍പ് AcB1സെക്ഷനില്‍ (ഇ-മെയില്‍ academic.b1@gmail.com) ബന്ധപ്പെടേണ്ടതാണ്.
 
എം.ബി.എ ടൈംടേബിള്‍
 
വിദൂരവിദ്യാഭ്യാസ വിഭാഗം ജൂണ്‍ നാല് മുതല്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ സപ്ലിമെന്ററി ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
 
വൈവാവോസി പരീക്ഷ
 
ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.ഡബ്ല്യൂ പരീക്ഷകളുടെ വൈവാവോസി മേയ് ആദ്യവാരം നടത്തും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
 
സൂക്ഷ്മപരിശോധനയ്ക്ക് ഹാജരാകണം
 
2017 ജൂലായില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി ഏപ്രില്‍ 27 മുതല്‍ മേയ് അഞ്ച് വരെയുള്ള പ്രവര്‍ത്തി ദിനങ്ങളില്‍ ബി.ടെക് റീ-വാല്യുവേഷന്‍ സെക്ഷനില്‍ ഹാജരാകണം.
 
അപേക്ഷ ക്ഷണിച്ചു
 
2017-2018 അദ്ധ്യയന വര്‍ഷത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്വാശ്രയ കോളേജുകളിലെ പി.ജി റഗുലര്‍ വിദ്യാര്‍ത്ഥികളുടെ കോളേജ് മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് 14. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ന്യൂസ് എന്ന ലിങ്കില്‍ ലഭിക്കും.
 
ത്രിദിന ശില്പശാല
 
കേരള സര്‍വകലാശാല അറബിക് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മെയ് ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ നടക്കുന്ന ത്രിദിന ശില്പശാലയില്‍ പങ്കെടുക്കാം. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'യൂഫോറിയ' യുമായി സഹകരിച്ചാണ് ശില്‍പ്പശാല നടക്കുന്നത്. സീറ്റുകള്‍ പരിമിതം. താല്‍പ്പര്യമുളളവര്‍ 9747318105 എന്ന നമ്പറില്‍ ബന്ധപ്പെടുക. രജിസ്‌ട്രേഷന്‍ ഫീസ് 2000/- രൂപ.
 
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍
 
മേയ് 21-ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.എ / എം.എസ്.സി / എം.കോം / എം.എസ്.ഡബ്ല്യൂ / എം.പി.എ പരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 27-ന് തുടങ്ങും. പിഴകൂടാതെ മേയ് ഏഴ്, 50 രൂപ പിഴയോടെ മേയ് ഒന്‍പത്, 125 രൂപ പിഴയോടെ മേയ് 11 വരെ ഫീസടച്ച് അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.