സെപ്റ്റംബർ 27-ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ യൂണിറ്ററി(ത്രിവത്സരം) എൽ.എൽ.ബി. പരീക്ഷ 28-ലേക്കു മാറ്റി.

പരീക്ഷാഫലം

2020 ഒക്ടോബറിൽ നടത്തിയ ബി.കോം. ഹിയറിങ്‌ ഇമ്പയേർഡ് നാല്, ആറ് സെമസ്റ്ററുകളുടെ(2013 സ്‌കീം - റെഗുലർ ആൻഡ്‌ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മാർച്ച് 2020-ൽ നടത്തിയ അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ. എൽ.എൽ.ബി. / ബി.കോം. എൽ.എൽ.ബി. / ബി.ബി.എ. എൽ.എൽ.ബി. സ്പെഷ്യൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫീസ്

സെപ്റ്റംബർ 29-ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എഡ്യൂക്കേഷൻ റെഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ സെപ്റ്റംബർ 14 വരെയും 150 രൂപ പിഴയോടെ 17 വരെയും 400 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.

വൈവാ വോസി

കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക്(315) ഡിഗ്രി കോഴ്‌സിന്റെ മൂന്നാം സെമസ്റ്റർ വൈവാ വോസി 17 മുതൽ ആരംഭിക്കും.

ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താം

സർവകലാശാലയുടെ നിയമ ബിരുദ കോഴ്‌സുകളുടെ എല്ലാ സെമസ്റ്ററുകളുടെയും ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിന് ത്രിവത്സരം (2017 അഡ്മിഷൻ & 2016 അഡ്മിഷൻ വരെയുള്ള വിദ്യാർഥികളിൽ അപേക്ഷ മുൻപ്‌ സമർപ്പിച്ചിട്ടില്ലാത്തവരും) പഞ്ചവത്സരക്കാർക്ക്(2015 അഡ്മിഷൻ & 2014 അഡ്മിഷൻ വരെയുള്ള വിദ്യാർഥികളിൽ അപേക്ഷ മുൻപ്‌ സമർപ്പിച്ചിട്ടില്ലാത്തവരും) കോഴ്‌സ് പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞവർക്കും ഇന്റേണൽ മാർക്ക് 10-ൽ കുറവുള്ളവർക്കും അപേക്ഷിക്കാം. നിശ്ചിത അപേക്ഷാ ഫോം പ്രിൻസിപ്പലിന്റെ അനുമതിയോടുകൂടി സെപ്റ്റംബർ 30-നു മുൻപായി സമർപ്പിക്കാം. അപേക്ഷാ ഫോമും വിശദവിവരങ്ങളും വെബ്‌സൈറ്റിൽ.