കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ്‌ സയൻസ് കോളേജുകളിലെ യു.ജി. പ്രോഗ്രാമുകളിലേക്ക് ഒക്ടോബർ 7-ന് പ്രസിദ്ധീകരിച്ച രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരം അലോട്ട്മെന്റ് ലഭിച്ചവർക്ക് ഏതെങ്കിലും കാരണത്താൽ അഡ്മിഷൻ എടുക്കാൻ സാധിച്ചില്ലെങ്കിൽ അത്തരം വിദ്യാർഥികൾക്ക് ഒക്ടോബർ 12 വരെ അഡ്മിഷൻ എടുക്കാം.

പരീക്ഷാഫലം

ജൂണിൽ നടത്തിയ എം.കോം. ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻസ് 2019 - 2021 ബാച്ച് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌പെഷ്യൽ പരീക്ഷ

മേയ് 2020 ലെ രണ്ടാം സെമസ്റ്റർ ബി.എ./ബി.എസ്‌സി./ബി.കോം. സി.ബി.സി.എസ്.എസ്. (കരിയർ റിലേറ്റഡ്) പരീക്ഷകൾ എഴുതാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് സ്‌പെഷ്യൽ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിദ്യാർഥികൾ അവരുടെ പേര്, കാൻഡിഡേറ്റ് കോഡ്, പ്രോഗ്രാമിന്റെ കോഴ്‌സ് കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യവകുപ്പിന്റേയോ തദ്ദേശസ്വയംഭരണ വകുപ്പിന്റേയോ സാക്ഷ്യപത്രങ്ങൾ സഹിതം ഒക്‌ടോബർ 18 നകം അതത് പ്രിൻസിപ്പലിന് സമർപ്പിക്കണം.

സൂക്ഷ്മപരിശോധന

ഏപ്രിലിൽ നടത്തിയ ഇന്റഗ്രേറ്റഡ് എൽഎൽ.ബി. പത്താം സെമസ്റ്റർ, 2021 മേയിൽ നടത്തിയ യൂണിറ്ററി എൽഎൽ.ബി. ആറാം സെമസ്റ്റർ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി ഒക്‌ടോബർ 11, 12, 13 തീയതികളിൽ സെക്ഷനിൽ എത്തണം.

എസ്.സി., എസ്.ടി. സീറ്റ് ഒഴിവ്

കേരള സർവകലാശാല സ്റ്റഡി ആൻഡ്‌ റിസർച്ച് സെന്റർ, ആലപ്പുഴയിൽ എം.കോം. റൂറൽ മാനേജ്‌മെന്റ് പ്രോഗ്രാം 2021 അഡ്മിഷന് എസ്.സി., എസ്.ടി., സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്‌ടോബർ 11-ന് രാവിലെ 11-ന് സെന്ററിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0477-2266245.

കേരള സർവകലാശാലയുടെ പഠന ഗവേഷണവകുപ്പുകളിൽ എൽഎൽ.എം., എം.എഡ്. എന്നീ പ്രോഗ്രാമുകൾക്ക് 2021-23 ബാച്ച് അഡ്മിഷന് എസ്.സി., എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ഒക്‌ടോബർ 11-ന് രാവിലെ 11-ന് അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പിൽ നേരിട്ട് ഹാജരാകണം.

കേരള സർവകലാശാലയുടെ പഠന ഗവേഷണവകുപ്പുകളിൽ എം.എ. മ്യൂസിക്, എം.എസ്‌സി. ഫിസിക്‌സ് എന്നീ പ്രോഗ്രാമുകൾക്ക് 2021-23 ബാച്ച് അഡ്മിഷന് എസ്.സി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഒക്‌ടോബർ 11-ന് രാവിലെ 11-ന് അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പിൽ നേരിട്ട് ഹാജരാകണം.

കേരള സർവകലാശാലയുടെ പഠന ഗവേഷണവകുപ്പുകളിൽ എം.സി.ജെ., എം.എസ്‌സി. കെമിസ്ട്രി പ്രോഗ്രാമുകൾക്ക് 2021-23 ബാച്ച് അഡ്മിഷന് എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഒക്‌ടോബർ 11 ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പിൽ നേരിട്ട് ഹാജരാകണം.