കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവൺമെന്റ്, എയ്ഡഡ്, സ്വാശ്രയ, യു.ഐ.ടി., ഐ.എച്ച്.ആർ.ഡി. കോളേജുകളിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാതലത്തിൽ സ്പോട്ട് അഡ്മിഷൻ നടത്തും. തിരുവനന്തപുരം മേഖലയിലുള്ള കോളേജുകളുടെ സ്പോട്ട് അഡ്മിഷൻ ജനുവരി 10-നും കൊല്ലം 11-നും ആലപ്പുഴ മേഖലയിലുള്ള കോളേജുകളുടെ സ്പോട്ട് അഡ്മിഷൻ 12-നും നടത്തും. പുതിയ രജിസ്ട്രേഷനും പ്രൊഫൈൽ തിരുത്താനുമുള്ള അവസരം 8-ന് വൈകീട്ട് അഞ്ചു വരെ ഉണ്ടാകും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ- http://admissions.keralauniversity.ac.in

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ എം.സി.എ.(2015 സ്‌കീം), മാർച്ച് 2021 ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഡിസംബർ 4-ന് നടത്തിയ പിഎച്ച്.ഡി. പ്രവേശനപ്പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിജയിച്ച വിദ്യാർഥികൾക്ക് അവരുടെ പാസ്‌മെമ്മോ റിസർച്ച് പോർട്ടലിലെ അവരവരുടെ പ്രൊഫൈൽ മുഖേന ലഭ്യമാകും. ഫലം തടയപ്പെട്ട വിദ്യാർഥികൾക്ക്‌ പിഎച്ച്.ഡി. എൻട്രൻസ് വിജ്ഞാപനപ്രകാരമുളള നിർദ്ദിഷ്ട യോഗ്യതാ സർട്ടിഫിക്കറ്റുകളും മാർക്ക്‌ ലിസ്റ്റുകളും സമർപ്പിക്കുന്ന മുറയ്ക്കു ലഭിക്കും. വിശദവിവരങ്ങൾ 0471- 2386264 എന്ന നമ്പറിലും acb1@keralauniversity.ac.in എന്ന ഇ-മെയിൽ മുഖേനയും ലഭ്യമാകും.

പ്രാക്ടിക്കൽ

നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‌‌സി. ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 18, 19 തീയതികളിൽ അതത്‌ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.

നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‌സി. ബയോടെക്‌നോളജി, എൻവയോൺമെന്റൽ സയൻസ് പരീക്ഷകളുടെ പ്രാക്ടിക്കൽ 17-ന് ആരംഭിക്കും.

പ്രാക്ടിക്കൽ മാറ്റി

11 മുതൽ 20 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എം.എസ്‌സി. കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/പോളിമർ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

വൈവ വോസി

കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എം.കോം. സ്പെഷ്യൽ എക്സാം(2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ വൈവ വോസി 10-ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രത്തിൽ നടത്തും.

പുതുക്കിയ ടൈംടേബിൾ

ഫെബ്രുവരി 3 മുതൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ. എൽ.എൽ.ബി./ബി.കോം. എൽ.എൽ.ബി./ബി.ബി.എ. എൽ.എൽ.ബി. പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.