തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം ഗവൺമെന്റ് കെ.എൻ.എം. ആർട്ട്‌സ് ആൻഡ്‌ സയൻസ് കോളേജിൽ നടത്തുന്ന കണ്ടിന്യൂയിങ്‌ എഡ്യൂക്കേഷൻ യൂണിറ്റിൽ മാർച്ച് 25 നു ആരംഭിച്ച സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ്‌ ഇൻഫർമേഷൻ സയൻസ് കോഴ്‌സിനു ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത പ്ലസ് ടു. താല്പര്യമുള്ളവർ എസ്.എസ്.എൽ.സി, പ്ലസ് ടു അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം കോളേജിലെ കണ്ടിന്യൂയിങ്‌ എഡ്യൂക്കേഷൻ യൂണിറ്റിൽ ഏപ്രിൽ 10 ന് രാവിലെ 11 ന് ഹാജരാകണം.

പരീക്ഷാഫീസ്

കേരള സർവകലാശാലയുടെ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എ/ബി.എസ്‌സി./ബി.കോം/ബി.പി.എ/ബി.ബി.എ/ബി.സി.എ/ബി.എം.എസ്/ബി.എസ്.ഡബ്ല്യു./ബി.വോക് (2019 അഡ്മിഷൻ-റഗുലർ, 2018 അഡ്മിഷൻ-ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി-2015 അഡ്മിഷൻ മുതൽ 2017 അഡ്മിഷൻ വരെ) എന്നീ കോഴ്‌സുകളുടെ പരീക്ഷകൾക്ക് ഏപ്രിൽ 7 മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴകൂടാതെ ഏപ്രിൽ 17 വരെയും 150 രൂപ പിഴയോടെ ഏപ്രിൽ 21 വരെയും 400 രൂപ പിഴയോടെ ഏപ്രിൽ 24 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. മേയ് 25 മുതൽ ആരംഭിക്കുന്ന പരീക്ഷകളുടെ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.