2021 സെപ്റ്റംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ഐ.ഡി.) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ടൈംടേബിൾ

ഫെബ്രുവരി മൂന്നിനു തുടങ്ങുന്ന ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽഎൽ.ബി., ബി.കോം.എൽഎൽ.ബി., ബി.ബി.എ.എൽഎൽ.ബി. പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

11ന് തുടങ്ങുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. (എഫ്.ഡി.പി.) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബി.എസ്‌സി. കംപ്യൂട്ടർ സയൻസ് (കരിയർ റിലേറ്റഡ്) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ 18 മുതൽ നടത്തും. നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‌സി. ബയോകെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ 11-നു തുടങ്ങും.

നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ. മ്യൂസിക്, വീണ, വയലിൻ, ഡാൻസ്(കേരളനടനം) എന്നീ പരീക്ഷകളുടെ പ്രാക്ടിക്കൽ 10 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‌സി. ജ്യോഗ്രഫി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 12, 13 തീയതികളിലും എം.എസ്‌സി. കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ 11 മുതൽ 20 വരെയും അതത് കോളേജുകളിൽ നടക്കും.

ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി, സി.

ബി.സി.എസ്.എസ്. ബി.എസ്‌സി. (2019 അഡ്മിഷൻ റെഗുലർ, 2018, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2016 അഡ്മിഷൻ അഡീഷണൽ സപ്ലിമെന്ററി, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) എന്നീ പ്രോഗ്രാമുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 11-ന് അതത്

പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും.

സൂക്ഷ്മപരിശോധന

മൂന്നാം സെമസ്റ്റർ ബി.കോം.(സി.ബി.സി.എസ്.) ജനുവരി 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ 10 മുതൽ 12 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ ഹാജരാകണം.

2021 മാർച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ./ബി.കോം./ബി. ബി.എ. ഇന്റഗ്രേറ്റഡ് എൽഎൽ.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ 7, 10, 11 തീയതികളിൽ ഇ.ജെ. എക്‌സ് സെക്ഷനിൽ ഹാജരാകണം.

റിഫ്രഷർ കോഴ്‌സ്

കേരള സർവകലാശാലയിലെ യു.ജി.സി. ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്മെന്റ് സെന്ററിൽ സർവകലാശാല, കോളേജ് അധ്യാപകർക്കുവേണ്ടി നടത്തുന്ന റിഫ്രഷർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 4 മുതൽ 17 വരെ മാത്തമാറ്റിക്‌സ്, 2022 ഫെബ്രുവരി 8 മുതൽ 21 വരെ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ എന്നീ കോഴ്‌സുകളാണ് നടത്തുന്നത്. അപേക്ഷാഫോമും വിശദവിവരങ്ങളും www.keralauniverstiy.ac.in/ugcasc എന്ന വെബ്‌സൈറ്റിൽനിന്നു ലഭിക്കും. മാത്തമാറ്റിക്‌സ് കോഴ്‌സിന് ജനുവരി 19, ഹിന്ദിക്ക് 22ഉം ആണ് അവസാന തീയതി.