കേരള സർവകലാശാല സെനറ്റിലേക്കും വിദ്യാർഥി കൗൺസിലിലേക്കുമുള്ള വിദ്യാർഥിപ്രതിനിധികളുടെയും സർവകലാശാല യൂണിയൻ ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ് ജനുവരി 8-ന് നടക്കുന്നതിനാൽ അന്നേ ദിവസം നടക്കാനിരുന്ന രണ്ടാം സെമസ്റ്റർ ബി.എ./ബി.എസ്‌സി./ബി.കോം. സി.ബി.സി.എസ്.എസ്./സി.ബി.സി.എസ്.എസ്. സി.ആർ. പരീക്ഷകൾ ജനുവരി 13-ന് നടത്തും. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
ടൈംടേബിൾ
ബി.എസ്.സി. നഴ്‌സിങ് (മേഴ്‌സിചാൻസ് - 2006 മുതൽ 2009 വരെയുള്ള അഡ്മിഷൻ) നാല്, മൂന്ന്, രണ്ട്, ഒന്ന് വർഷ പരീക്ഷകൾ യഥാക്രമം ജനുവരി 15, ഫെബ്രുവരി 1, 15, മാർച്ച് 1 എന്നീ തീയതികൾ മുതൽ നടത്തും. തിരുവനന്തപുരം ഗവ. നഴ്‌സിങ് കോളേജിലാണ് പരീക്ഷ. വിദ്യാർത്ഥികൾ ഹാൾടിക്കറ്റ് ഗവ. നഴ്‌സിങ് കോളേജിൽനിന്ന് കൈപ്പറ്റണം.
പ്രാക്ടിക്കൽ
2020 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി. ബയോകെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 12 മുതൽ 18 വരെയുള്ള തീയതികളിൽ അതത് കോളേജുകളിൽ നടത്തും.
2020 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി. ജ്യോഗ്രഫി പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 11, 12 എന്നീ തീയതികളിൽ അതത് കോളേജുകളിൽ വച്ച് നടത്തും.
സൂക്ഷ്മപരിശോധന
2020 മാർച്ചിൽ നടന്ന ആറാം സെമസ്റ്റർ ബി.എ. സി.ബി.സി.എസ്. പരീക്ഷയുടെയും 2019 ഡിസംബറിൽ നടന്ന അഞ്ചാം സെമസ്റ്റർ ബി.എ. സി.ബി.സി.എസ്. പരീക്ഷയുടെയും സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി ജനുവരി 15-നുള്ളിൽ ബി.എ. റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
പരീക്ഷാഫീസ്
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ., ബി.എസ്.സി., ബി.കോം. ഡിഗ്രി (റെഗുലർ 2019 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് 2018 അഡ്മിഷൻ, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴകൂടാതെ ജനുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബി.ടെക്. ഡിഗ്രി (2008 സ്‌കീം) ഫെബ്രുവരി 2020 സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 18. കരട് മാർക്ക്‌ലിസ്റ്റ് വെബ്‌സൈറ്റിൽ ലഭിക്കും.
2019 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് റെഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2020 ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. മലയാളം, എം.എസ്.ഡബ്ല്യു. എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി 16 വരെ അപേക്ഷിക്കാം.