മാർച്ച് രണ്ടിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. പരീക്ഷ എട്ടിന് നടത്തും. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
ടൈംടേബിൾ
ഒന്നാം സെമസ്റ്റർ ബി.എഡ്. ഡിഗ്രി (2015 സ്കീം - സപ്ലിമെന്ററി & മേഴ്സിചാൻസ്) പരീക്ഷകൾ മാർച്ച് 10-ന് തുടങ്ങും.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. (2018 അഡ്മിഷൻ റെഗുലർ, സപ്ലിമെന്ററി 2015, 2016, 2017 അഡ്മിഷനുകൾ, മേഴ്സിചാൻസ് 2013 അഡ്മിഷൻ) ഹോം സയൻസ് പ്രാക്ടിക്കൽ പരീക്ഷ 10 മുതലും സൈക്കോളജി, കെമിസ്ട്രി, സുവോളജി എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 15 മുതലും അതത് കോളേജുകളിൽ ആരംഭിക്കും.
ഫെബ്രുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.പി.എ. (വയലിൻ, മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കൽ 15 മുതലും ബി.പി.എ. (വീണ) പരീക്ഷയുടെ പ്രാക്ടിക്കൽ 18 മുതലും സ്വാതിതിരുനാൾ സംഗീത കോളേജിൽ നടത്തും.
ഫെബ്രുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.വോക്. സോഫ്റ്റ് വെയർ ഡെവലപ്മെന്റ് കോഴ്സിന്റെ പ്രാക്ടിക്കൽ മാർച്ച് 10-ന് നടത്തും.
നെറ്റ് പരിശീലനം
കേരള സർവകലാശാല ഗവേഷക യൂണിയനും ഡിപ്പാർട്ട്മെന്റ് യൂണിയനും കേരള സർവകലാശാല ഐ.ക്യു.എ.സി.യും ചേർന്ന് കേരള സർവകലാശാല കാമ്പസിൽ എൻ.ടി.എ. നെറ്റ് പേപ്പർ ഒന്ന് പരിശീലനം മാർച്ച് ആറു മുതൽ നടത്തും. ഫോൺ: 8078005127, 8075411140.