ആറാം സെമസ്റ്റർ ബി.എ., ബി.എസ്‌സി., ബി.കോം- സി.ബി.സി.എസ്.എസ്/ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. പരീക്ഷകളിൽ 15 നും 17 നും നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. ഏപ്രിൽ 19 മുതലുള്ള പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഓൺലൈൻ ടോക്കൺ സിസ്റ്റം

പാളയം കാമ്പസിലെ ക്യാഷ് കൗണ്ടർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഏഴിന് പരിമിതമായ രീതിയിലെ പ്രവർത്തിക്കുകയുള്ളു. അതിനാൽ ക്യാഷ് കൗണ്ടറിൽ നേരിട്ട് പണം ഒടുക്കുവാൻ ഉദ്ദേശിക്കുന്നവർ തിരക്ക് ഒഴിവാക്കാനായി https://pay.keralauniversity.ac.in/kupay/home se Virtual token system വഴി പേർ രജിസ്റ്റർ ചെയ്യണം.

പരീക്ഷാഫീസ്

നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്-ബി.എ, ബി.എസ്‌സി., ബി.കോം ഡിഗ്രി മേയ് 2021 (2019 അഡ്മിഷൻ റഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2015, 2016, 2017 അഡ്മിഷൻസ് സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴ കൂടാതെ 17 വരെയും 150 രൂപ പിഴയോടെ 21 വരെയും 400 രൂപ പിഴയോടെ 24 വരെയും ഓൺലൈനായി അപേക്ഷിക്കാം.

ടൈംടേബിൾ

നാലാം സെമസ്റ്റർ എം.എ/എം.എസ്‌സി./എം.കോം/എം.എസ്.ഡബ്ല്യു/എം.എം.സി.ജെ. (റഗുലർ/സപ്ലിമെന്ററി/മേഴ്‌സി) മാർച്ച് 2021 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.