സെപ്റ്റംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എൽ.എൽ.എം. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകൾ 13-നകം ഓഫ് ലൈനായി സർവകലാശാലാ ഓഫീസിൽ സമർപ്പിക്കണം.

ജൂണിൽ നടത്തിയ എം.എ. ഇസ്ലാമിക് ഹിസ്റ്ററി 2019-2021 ബാച്ച്(സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ കേന്ദ്രം 2021 ഫെബ്രുവരിയിൽ നടത്തിയ എം.എ. ഇക്കണോമിക്സ് (പ്രീവിയസ് ആൻഡ്‌ ഫൈനൽ -ആന്വൽ സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. ജൂലായിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.പി.എഡ്.(ദ്വിവത്സര കോഴ്‌സ്) റഗുലർ & സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ

ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‌സി. ഇലക്ട്രോണിക്സ് ഡിഗ്രി കോഴ്‌സിന്റെ പ്രായോഗികപരീക്ഷ ഒക്ടോബർ 7 മുതൽ അതത് കോളേജിൽ നടത്തും.

ഒക്ടോബർ 6 മുതൽ ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്/ബി.സി.എ.(എസ്.ഡി.ഇ. -2019 അഡ്മിഷൻ റെഗുലർ, 2017 & 2018 അഡ്മിഷൻ - സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് )പ്രാക്ടിക്കൽ പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

ടൈംടേബിൾ

ഒക്ടോബർ 21-ന് ആരംഭിക്കുന്ന രണ്ടാം വർഷ ബി.ബി.എ.(ആന്വൽ സ്‌കീം - പ്രൈവറ്റ് രജിസ്‌ട്രേഷൻ) റെഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫീസ്

മൂന്നാം സെമസ്റ്റർ ബി.ടെക്. ഡിഗ്രി (2013 സ്‌കീം) സപ്ലിമെന്ററി/സെഷണൽ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഓൺലൈൻ/ഓഫ്‌ലൈൻ രജിസ്‌ട്രേഷൻ ഒക്ടോബർ 5 മുതൽ ആരംഭിക്കും. പിഴ കൂടാതെ ഒക്ടോബർ 13 വരെയും 150 രൂപ പിഴയോടെ ഒക്ടോബർ 20 വരെയും 400 പിഴയോടെ ഒക്ടോബർ 22 വരെയും അപേക്ഷിക്കാം. സെഷണൽ ഇംപ്രൂവ്‌മെന്റ് വിദ്യാർഥികൾ സർവകലാശാലയിൽ നേരിട്ട് ഓഫ്‌ ലൈനായി അപേക്ഷ സമർപ്പിക്കണം.

എം.ബി.എ.(ഈവനിങ്‌ -റെഗുലർ) സ്പോട്ട് അഡ്മിഷൻ

കേരള സർവകലാശാലയിലെ എം.ബി.എ.(ഈവനിങ്‌ - റെഗുലർ) കോഴ്‌സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 11-ന് കാര്യവട്ടത്തെ ഐ.എം.കെ.യിൽ നടത്തും. അപേക്ഷകർക്ക് ബിരുദത്തിന് 50 ശതമാനം മാർക്കും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും വേണം. ഒക്ടോബർ 1-ന് 25 വയസ്സിനു മുകളിലുള്ളവരും ആയിരിക്കണം.

അസിസ്റ്റന്റ് എൻജിനീയർ(സിവിൽ) ഒബ്ജക്ടീവ് പരീക്ഷ

എൻജിനീയറിങ്‌ വിഭാഗത്തിലേക്ക് കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനീയറെ (സിവിൽ) നിയമിക്കുന്നതിനായി നടത്തിയ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർഥികൾക്കുള്ള ഒബ്ജക്ടീവ് പരീക്ഷ 2021 ഒക്ടോബർ 9-ന് രാവിലെ 10.30-ന് കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലുള്ള യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്ങിൽ വച്ച് നടത്തും. ഹാൾടിക്കറ്റ് ഇ-മെയിൽ വിലാസത്തിൽ ലഭിക്കും.