കേരള സർവകലാശാല തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം ചൈൽഡ് ഡെവലപ്മെന്റ് സെന്ററുമായി(സി.ഡി.സി.) സഹകരിച്ചു നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ ഡെവലപ്മെന്റൽ ന്യൂറോളജി (പി.ജി.ഡി.ഡി.എൻ.), പി.ജി. ഡിപ്ലോമ ഇൻ അഡോളസെന്റ് പീഡിയാട്രിക്‌സ് (പി.ജി.ഡി.എ.പി.) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.ബി.ബി.എസ്., എം.ഡി./ഡി.എൻ.ബി./എം.എൻ.എ.എം.എസ്./ഡി.സി.എച്ച്. എന്നിവയിൽ കേരള സർവകലാശാല അംഗീകൃത ബിരുദം, കോഴ്‌സ് കാലാവധി: ഒരു വർഷം, ഉയർന്ന പ്രായപരിധിയില്ല. കോഴ്സ് ഫീസ്: 25,000/. www.keralauniversity.ac.inൽനിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാഫോമും എസ്.ബി.ഐ. ബാങ്കിൽ അക്കൗണ്ട് നമ്പർ 57002299878 ൽ 500 രൂപ അടച്ച് രസീത് അല്ലെങ്കിൽ സി.എ.സി.ഇ.ഇ. ഡയറക്ടറുടെ പേരിൽ എസ്.ബി.ഐ.യിൽ നിന്നും എടുത്ത 500 രൂപയുടെ ഡി.ഡി.യും സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം സി.എ.സി.ഇ.ഇ. ഓഫീസിൽ അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി- 31. വിലാസം: ഡയറക്ടർ, സി.എ.സി.ഇ.ഇ., യൂണിവേഴ്‌സിറ്റി ഓഫ് കേരള, സ്റ്റുഡന്റ്‌സ് സെന്റർ കാമ്പസ്, പി.എം.ജി. ജങ്‌ഷൻ, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം. വിശദവിവരങ്ങൾക്ക്: സി.എ.സി.ഇ.ഇ.- 0471- 2302523, സി.ഡി.സി.- 0471-2553540.

ടൈംടേബിൾ

കേരള സർവകലാശാലയുടെ ഒന്നാം സെമസ്റ്റർ ബി.വോക്. ഫുഡ് പ്രോസസിങ്‌ (359), ഫുഡ് പ്രോസസിങ്‌ ആൻഡ്‌ മാനേജ്‌മെന്റ് പരീക്ഷകൾ ജനുവരി 17 മുതൽ ആരംഭിക്കും.