തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകർ അഡ്മിഷൻ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് നിശ്ചിത സർവകലാശാല ഫീസ് സെപ്റ്റംബർ 5-ന് വൈകുന്നേരം അഞ്ചിനകം ഓൺലൈനായി ഒടുക്കി തങ്ങളുടെ അലോട്ട്‌മെന്റ് ഉറപ്പാക്കേണ്ടതാണ്. അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്കു ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽപ്പോലും തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കുന്നതിനായി സർവകലാശാല ഫീസ് മേൽപ്പറഞ്ഞ രീതിയിൽ അടയ്ക്കേണ്ടതാണ്. ആവശ്യമെങ്കിൽ ഹയർ ഓപ്ഷനുകൾ അഞ്ചു വരെ നീക്കംചെയ്യാം.

ബി.എ. മ്യൂസിക്

: ഒന്നാം വർഷ ബി.എ. മ്യൂസിക്ക്‌ പ്രവേശനത്തിനുള്ള അഭിരുചിപ്പരീക്ഷകൾ നീറമൺകര എൻ.എസ്.എസ്. കോളേജിൽ ഈ മാസം എട്ടിനും തിരുവനന്തപുരം വഴുതയ്ക്കാട് ഗവൺമെന്റ് വനിതാ കോളേജിൽ ഒമ്പതിനും കൊല്ലം എസ്.എൻ. വനിതാ കോളേജിൽ പത്തിനും നടത്തും.

ബി.എഡ്. പ്രവേശനം:ഓൺലൈൻ രജിസ്‌ട്രേഷൻ

: കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ഒന്നാം വർഷ ബി.എഡ്. പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ എട്ടിന് ആരംഭിക്കും.

പരീക്ഷത്തീയതി

: എട്ടിന് ആരംഭിക്കാനിരുന്ന ബി.കോം. എസ്.ഡി.ഇ. രണ്ടാം സെമസ്റ്റർ പരീക്ഷകൾ പുനഃക്രമീകരിച്ചു. എട്ടിന് നടത്താനിരുന്ന പരീക്ഷ സെപ്റ്റംബർ 10-നും 10-ാം തീയതിയിലെ പരീക്ഷ 13-ലേക്കും 13-ാം തീയതിയിലെ പരീക്ഷ 24-ാം തീയതിയിലേക്കും പുനഃക്രമീകരിച്ചു. സെപ്റ്റംബർ 15, 20, 22 തീയതികളിലെ പരീക്ഷകൾക്കു മാറ്റമില്ല. പരീക്ഷാസമയം 1.30 മുതൽ 4.30 വരെയും വെള്ളിയാഴ്ച 2 മുതൽ 5 മണി വരെയുമായിരിക്കും. പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ.

കേരള സർവകലാശാലയിലെ കൊല്ലം എസ്.എൻ. കോളേജ്, ആയൂർ മാർത്തോമാ കോളേജ് എന്നീ കേന്ദ്രങ്ങളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എസ്‌സി. ബയോടെക്‌നോളജി േപ്രാജക്ട്/വൈവ പരീക്ഷകൾ എട്ടിലേക്ക് മാറ്റി.

വൈവ പരീക്ഷ

:നാലാം സെമസ്റ്റർ എം.എസ്‌സി. സൈക്കോളജി, കൗൺസിലിങ്‌ സൈക്കോളജി പരീക്ഷകളുടെ വൈവ പരീക്ഷകൾ സെപ്റ്റംബർ 15 മുതൽ അതത് കേന്ദ്രങ്ങളിൽ നടത്തുന്നതാണ്.

പരീക്ഷാഫലം

: 2020 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ.(ഫിലോസഫി, സംസ്കൃതം ജനറൽ, അറബിക് ലാഗ്വേജ് ആൻഡ്‌ ലിറ്ററേച്ചർ, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇസ്ലാമിക് ഹിസ്റ്ററി, തമിഴ് ലാംഗ്വേജ് ആൻഡ്‌ ലിറ്ററേച്ചർ, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, മ്യൂസിക്, മ്യൂസിക് (വീണ, വയലിൻ, മൃദംഗം), ഡാൻസ്(കേരളനടനം), മാസ് കമ്മ്യൂണിക്കേഷൻ ആൻഡ്‌ ജേർണലിസം) എം.എസ്‌സി.(സുവോളജി, ജിയോളജി, എൻവയോൺമെന്റൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി, കൗൺസലിങ്‌ സൈക്കോളജി, ഹോം സയൻസ്), എം.എസ്.ഡബ്ല്യു. സോഷ്യൽവർക്ക്, എം.കോം. എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് സെപ്റ്റംബർ 17 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

: കേരള സർവകലാശാലയുടെ എട്ടാം സെമസ്റ്റർ ബി.ടെക്.(2008 & 2013 സ്‌കീം) ഡിസംബർ 2020, ഇൻഫർമേഷൻ ടെക്‌നോളജി, കംപ്യൂട്ടർ സയൻസ് ശാഖകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 10-ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്ങിൽ(യു.സി.ഇ.കെ.) വച്ച് നടത്തും.

പരീക്ഷാ ഫീസ്

: ഒക്ടോബർ 6 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ.(വിദൂരവിദ്യാഭ്യാസം റെഗുലർ -2020 അഡ്മിഷൻ, സപ്ലിമെന്ററി -2019, 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പരീക്ഷാ ഫീസ് പിഴ കൂടാതെ സെപ്റ്റംബർ 10 വരെയും 150 രൂപ പിഴയോടുകൂടി സെപ്റ്റംബർ 15 വരെയും 400 രൂപ പിഴയോടുകൂടി സെപ്റ്റംബർ 17 വരെയും അടയ്ക്കാവുന്നതാണ്.

ഒക്ടോബർ 7 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ. (വിദൂരവിദ്യാഭ്യാസം റെഗുലർ- 2019 അഡ്മിഷൻ, സപ്ലിമെന്ററി 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. വിശദവിവരം വെബ്‌സൈറ്റിൽ.

കോളേജ് ഓഫ് എൻജിനീയറിങ്‌ കാര്യവട്ടത്തെ 2018 സ്‌കീം വിദ്യാർഥികളുടെ 2021 സെപ്റ്റംബർ 23-ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ റെഗുലർ ബി.ടെക്. ഡിഗ്രി (സെപ്റ്റംബർ 2021), 2018 സ്‌കീം വിദ്യാർഥികളുടെ 2021 സെപ്റ്റംബർ 28-ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.ടെക്‌. ഡിഗ്രി(സെപ്റ്റംബർ 2021) പരീക്ഷകളുടെ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റിൽ.

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്‌ കാര്യവട്ടത്തെ 2018 സ്കീമിലെ മൂന്നാം സെമസ്റ്റർ ബി.ടെക്. ഡിഗ്രി പരീക്ഷ ഏപ്രിൽ 2021-ന്റെ ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷകൾ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് വിഭാഗത്തിന് 2021 സെപ്റ്റംബർ 15, 16 തീയതികളിലും ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിന് സെപ്റ്റംബർ 13, 14 തീയതികളിലും കംപ്യൂട്ടർ സയൻസ് വിഭാഗത്തിന് സെപ്റ്റംബർ 6 മുതൽ 8 വരെയും പ്രസ്തുത കോളേജിൽവച്ച് നടത്തും. ടൈംടേബിൾ വെബ്‌സൈറ്റിൽ.