കേരള സർവകലാശാലയുടെ ഡിപ്പാർട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷനിൽ 2021-22 വർഷത്തെ എം.എഡ്. കോഴ്‌സ് അഡ്‌മിഷനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്‌മിഷൻ നടത്തുന്നത്. 2021 ജൂണിൽ നടത്തുന്ന എൻട്രൻസ് പരീക്ഷയ്ക്കുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി മേയ് 31.

അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബി.എഡ്. ബിരുദമാണ് അടിസ്ഥാനയോഗ്യത. അവസാന വർഷ ബി.എഡ്. വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഫോൺ: 0471 2308328, 0471 2304718.

കേരള സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021-22 അദ്ധ്യയന വർഷത്തെ എം.ടെക്., പി.ജി. കോഴ്‌സുകളിലേക്ക് അഡ്‌മിഷനുള്ള പ്രവേശനപ്പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 31.

ഹെൽപ്പ്‌ഡെസ്‌ക് സേവനം നിർത്തി

കേരള സർവകലാശാലയുടെ ഹെൽപ്പ്‌ഡെസ്‌ക്/എൻക്വയറി കൗണ്ടറുകളുടെ നേരിട്ടുള്ള സേവനം കോവിഡ്-19 വ്യാപനത്തിന്റേയും സർക്കാർ നിയന്ത്രണങ്ങളുടേയും പശ്ചാത്തലത്തിൽ താത്‌കാലികമായി നിർത്തി. ഫോൺ- 9188526670, 9188526671, 9188526674, 9188526675, ഇ-മെയിൽ- examhelpdesk1@keralauniversity.ac.in, examhelpdesk2@keralauniversity.ac.in.