കേരള സർവകലാശാല ഡിസംബറിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്(ഹിയറിങ് ഇംപയേർഡ്) ഡിഗ്രി കോഴ്‌സ് പ്രായോഗിക പരീക്ഷകൾ ജനുവരി അഞ്ചു മുതൽ അതത് കോളേജിൽ നടത്തും.

സീറ്റ് ഒഴിവ്

കേരള സർവകലാശാലാ അറബി വിഭാഗം നടത്തിവരുന്ന ഡിപ്ലോമ ഇൻ കമ്യൂണിക്കേറ്റീവ്(ഓൺലൈൻ) അറബിക് നാലാം ബാച്ചിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ ജനുവരി 10-നു മുമ്പായി നിർദിഷ്ട അപേക്ഷാഫോമിൽ അപേക്ഷിക്കണം. ഫോൺ : 0471- 2308846, 9562722485.