15-ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.എ. ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2018 അഡ്മിഷൻ - റെഗുലർ/2016 - 2017 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ

മാർച്ച് 18 ന്‌ ആരംഭിച്ച നാലാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ്‌സി. സ്‌പെഷ്യൽ പരീക്ഷയുടെ ഭാഗമായിട്ടുള്ള ഫിസിക്‌സ് പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ ഒമ്പതുമുതൽ നടത്തും.

വൈവ വോസി

വിദൂരവിദ്യാഭ്യാസകേന്ദ്രം ഫെബ്രുവരിയിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.എസ്‌സി. മാത്തമാറ്റിക്‌സ് (2018 അഡ്മിഷൻ) പരീക്ഷയുടെ വൈവ വോസി ഏപ്രിൽ 8, 9, 13, 15 തീയതികളിൽ കാര്യവട്ടം വിദൂര വിദ്യാഭ്യാസകേന്ദ്രത്തിൽ നടത്തും. വിദ്യാർഥികൾ ഡെസർട്ടേഷന്റെ രണ്ട് കോപ്പിയും ഹാൾടിക്കറ്റുമായി പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. ഫോൺ: 0471 - 2386442.

ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. ഹിന്ദി (വിദൂരവിദ്യാഭ്യാസം - 2018 അഡ്മിഷൻ, സപ്ലിമെന്ററി 2017 അഡ്മിഷൻ) പരീക്ഷയുടെ വൈവ വോസി ഒമ്പതിന് കാര്യവട്ടം വിദൂര വിദ്യാഭ്യാസകേന്ദ്രത്തിൽ നടത്തും.

പരീക്ഷാഫീസ്

വിദൂര വിദ്യാഭ്യാസകേന്ദ്രം നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.ബി.എ. (2019 & 2018 അഡ്മിഷൻ) റെഗുലർ, ഇംപ്രൂവ്‌മെന്റ് ആൻഡ് സപ്ലിമെന്ററി, ബി.എസ്‌സി. മാത്തമാറ്റിക്‌സ് (2019, 2018 & 2017 അഡ്മിഷൻ റെഗുലർ, ഇംപ്രൂവ്‌മെന്റ്‌ ആൻഡ് സപ്ലിമെന്ററി) പരീക്ഷകൾക്ക് ഏപ്രിൽ 5 മുതൽ ഓൺലൈനായി അപേക്ഷിക്കാം. പിഴകൂടാതെ 15 വരെയും 150 രൂപ പിഴയോടെ 19 വരെയും 400 രൂപ പിഴയോടെ 21 വരെയും ഓൺലൈനായി അപേക്ഷിക്കാം.