കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന മൂന്നും നാലും സെമസ്റ്റർ ബി.എ. പരീക്ഷകൾ മാർച്ച് 19 ന് ആരംഭിക്കും. കേരള സർവകലാശാലയുടെ ഒന്നാം സെമസ്റ്റർ (ത്രിവൽസരം), അഞ്ചാം സെമസ്റ്റർ (പഞ്ചവൽസരം) എൽഎൽ.ബി. (2011-12 അഡ്മിഷനു മുൻപ്) (ഫൈനൽ മേഴ്‌സി ചാൻസ്, സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 16-നും മൂന്നാം സെമസ്റ്റർ (ത്രിവൽസരം), ഏഴാം സെമസ്റ്റർ (പഞ്ചവൽസരം) എൽഎൽ.ബി. (2011-12 അഡ്മിഷനു മുൻപ്) (ഫൈനൽ മേഴ്‌സി ചാൻസ്, സപ്ലിമെന്ററി) പരീക്ഷകൾ 15-നും, അഞ്ചാം സെമസ്റ്റർ (ത്രിവൽസരം), ഒമ്പതാം സെമസ്റ്റർ (പഞ്ചവൽസരം) എൽഎൽ.ബി (2011-12 അഡ്മിഷനു മുൻപ്) (ഫൈനൽ മേഴ്‌സി ചാൻസ്, സപ്ലിമെന്ററി) പരീക്ഷകൾ 30 നും രണ്ടാം സെമസ്റ്റർ (പഞ്ചവൽസര ഇന്റഗ്രേറ്റഡ്) ബി.എ. എൽഎൽ.ബി/ബി.കോം. എൽഎൽ.ബി/ ബി.ബി.എ. എൽഎൽ.ബി. പരീക്ഷകൾ 24-നും, എഴാം സെമസ്റ്റർ പഞ്ചവൽസര ഇന്റഗ്രേറ്റഡ് ബി.എ. എൽഎൽ.ബി. പരീക്ഷകൾ ഏപ്രിൽ 12-മുതലും ഏഴാം സെമസ്റ്റർ ബി.കോം. എൽഎൽ.ബി./ബി.ബി.എ. എൽഎൽ.ബി. പരീക്ഷകൾ ഏപ്രിൽ 8-നും ആരംഭിക്കും.

പരീക്ഷാകേന്ദ്രം

19-ന് ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റർ ബി.എസ്‌സി. മാത്തമാറ്റിക്‌സ് (വിദൂര വിദ്യാഭ്യാസം-2017, 2018 അഡ്മിഷൻ) റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി ബി.ബി.എ. (വിദൂര വിദ്യാഭ്യാസം-2018 അഡ്മിഷൻ) പരീക്ഷകൾക്ക് തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ തിരുവനന്തപുരം ഗവ.സംസ്‌കൃത കോളേജിലും കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്.എൻ.കോളേജിലും പരീക്ഷ എഴുതണം. ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റും ഐഡന്റിറ്റി കാർഡുമായി അതത് പരീക്ഷാകേന്ദ്രങ്ങളിൽ എത്തണം.

19-ന് ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റർ ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്/ ബി.സി.എ. (വിദൂര വിദ്യാഭ്യാസം-2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകൾക്ക് തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ തിരുവനന്തപുരം എം.ജി. കോളേജിലും കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്.എൻ. കോളേജിലും ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ആലപ്പുഴ എസ്.ഡി.വി. കോളേജ് ഓഫ് ആർട്ട്‌സ് ആൻഡ് അപ്ലൈഡ് സയൻസ് എന്നീ പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷ എഴുതണം.

പരീക്ഷ മാറ്റി

കേരള സർവകലാശാല മാർച്ച് 2-നു നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എ./എം.എസ്‌സി./എം.കോം (വിദൂര വിദ്യാഭ്യാസം 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ 16-ന് നടത്തും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.