ഡിസംബർ 4-നു നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി.എഡ്. ഡിഗ്രി (2019 സ്‌കീം) പരീക്ഷ 7-നു നടത്തും. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.

നാലാം സെമസ്റ്റർ ബി.എഡ്. ഡിഗ്രി ഓൺലൈൻ സ്‌പെഷ്യൽ പരീക്ഷ 8-ന് നടത്തും.

ടൈംടേബിൾ

10-ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.സി.എ.(റെഗുലർ- 2020 സ്‌കീം- 2020 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭിക്കും.

പ്രത്യേക പരീക്ഷ

കേരള സർവകലാശാല സെപ്റ്റംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ബി.എ. (2020 സ്‌കീം - യു.ഐ.എം./ട്രാവൽ ആൻഡ് ടൂറിസം ഉൾപ്പെടെ), 2021 ഓഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ എം.ബി.എ. (2018 സ്‌കീം - യു.ഐ.എം. ഉൾപ്പെടെ ട്രാവൽ ആൻഡ് ടൂറിസം/ഈവനിങ്‌-റെഗുലർ) പരീക്ഷകൾ കോവിഡ് പശ്ചാത്തലത്തിൽ എഴുതാൻ സാധിക്കാത്ത റെഗുലർ/സപ്ലിമെന്ററി/മേഴ്‌സിചാൻസ് വിദ്യാർഥികൾക്ക് സ്‌പെഷ്യൽ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിദ്യാർഥികൾ പേര്, കാൻഡിഡേറ്റ് കോഡ്, എക്‌സാം കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യവകുപ്പിന്റെയോ, തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെയോ സാക്ഷ്യപത്രം(അസൽ രേഖകൾ) സഹിതം ഡിസംബർ 16നുള്ളിൽ അതത് പ്രിൻസിപ്പൽമാർക്ക് സമർപ്പിക്കണം.

ഡിസംബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബി.കോം./ബി.സി.എ./ബി.ബി.എ./ബി.എസ്‌സി. കംപ്യൂട്ടർ സയൻസ് (എസ്.ഡി.ഇ.) പരീക്ഷകൾ കോവിഡ് പോസിറ്റീവ്/ഹോം ക്വാറന്റൈൻ കാരണം എഴുതാൻ സാധിക്കാത്ത വിദ്യാർഥികൾക്കുള്ള സ്‌പെഷ്യൽ പരീക്ഷ 6 മുതൽ ആരംഭിക്കും. പരീക്ഷാസമയം ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ. എല്ലാ വിദ്യാർഥികളും കാര്യവട്ടം എസ്.ഡി.ഇ.യിൽ പരീക്ഷ എഴുതണം.