2020 ജനുവരിയിൽ നടന്ന ഒന്ന്, മൂന്ന് സെമസ്റ്റർ ബി.ഡെസ്. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ‌പരിശോധനയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31.

2020 ഒക്ടോബർ മാസം നടന്ന നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽഎൽ.ബി. പരീക്ഷകളുടെ (റഗുലർ, സപ്ലിമെന്ററി, മേഴ്‌സി ചാൻസ്-2012 അഡ്മിഷൻ) ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ‌പരിശോധനയ്ക്കും ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 15.

ടൈംടേബിൾ

മാർച്ച് 19 മുതൽ ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റർ ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്/ബി.സി.എ. (വിദൂരവിദ്യാഭ്യാസ വിഭാഗം-2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്റെറി) പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭിക്കും.

പരീക്ഷാ ഫീസ്

മാർച്ച് 24-ന് ആരംഭിക്കുന്ന നാലാം വർഷ ബി.എഫ്.എ. പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് 4 വരെയും 150 രൂപ പിഴയോടുകൂടി മാർച്ച് 8 വരെയും 400 രൂപ പിഴയോടെ മാർച്ച് 10 വരെയും അപേക്ഷിക്കാം.

മാർച്ചിൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.എ. ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ്‌ ലിറ്ററേച്ചർ (2018 അഡ്മിഷൻ-റെഗുലർ/2016-2017 അഡ്മിഷൻ-സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴയില്ലാതെ മാർച്ച് 5 വരെയും 150 രൂപ പിഴയോടെ മാർച്ച് 9 വരെയും 400 രൂപ പിഴയോടെ മാർച്ച് 12 വരെയും അപേക്ഷിക്കാം.

വൺടൈം സെഷണൽ ഇംപ്രൂവ്‌മെന്റ്

ബി.ടെക്. വൺടൈം സെഷണൽ ഇംപ്രൂവ്‌മെന്റ് 2013 സ്‌കീമിൽ ഇതുവരെ അപേക്ഷിക്കാൻ കഴിയാതിരുന്ന 2013, 2014 അഡ്മിഷൻ വിദ്യാർഥികൾക്ക് 1050 രൂപ പിഴയോടെ മാർച്ച് 15 വരെ അപേക്ഷിക്കാം.