കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് കമ്മ്യൂണിറ്റി ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാം. ജനുവരി 3, 4 തീയതികളിലാണ് കോളേജ് പ്രവേശനം. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാകേന്ദ്രത്തിൽ മാറ്റം

കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം ജനുവരി അഞ്ചുമുതൽ നടത്തുന്ന മൂന്നും നാലും സെമസ്റ്റർ പരീക്ഷയ്ക്ക് കാര്യവട്ടം ഗവ. കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ബി.എസ്‌സി. കംപ്യൂട്ടർ സയൻസ് / ബി.സി.എ വിദ്യാർഥികൾ കാര്യവട്ടം എസ്.ഡി.ഇ.യിലും, തൈയ്ക്കാട് ഗവ.ട്രെയിനിങ്‌ കോളേജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച ബി.എസ്‌സി. മാത്തമാറ്റിക്‌സ്, ബി.കോം, ബി.എ. വിദ്യാർഥികൾ തിരുവനന്തപുരം ഗവ.ആർട്സ് കോളേജിലും കരുനാഗപ്പള്ളി ഗവ. കോളേജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച ബി.എ, ബി.കോം, വിദ്യാർഥികൾ കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ കോളേജിലും പരീക്ഷ എഴുതണം. പരീക്ഷാ തീയതികളിലും സമയത്തിലും മാറ്റമില്ല. മറ്റു പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല.

പരീക്ഷാ വിജ്ഞാപനം

കേരള സർവകലാശാല ഏഴാം സെമസ്റ്റർ ബി.ടെക് ഡിഗ്രി പരീക്ഷ ഡിസംബർ 2021, 2008 സ്‌കീം (സപ്ലിമെന്ററി, പാർടൈം 2008, 2009 & 2010 അഡ്മിഷൻകാരുടെ മേഴ്‌സി ചാൻസ്) 2013 സ്‌കീം (സപ്ലിമെന്ററി/ സെഷണൽ ഇംപ്രൂവ്‌മെന്റ് വിദ്യാർഥികൾ) എന്നിവയുടെ പരീക്ഷ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.