വിദൂര വിദ്യാഭ്യാസപഠനകേന്ദ്രം നവംബറിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.കോം. (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഡിസംബർ 10 ന് മുൻപ് സമർപ്പിക്കണം.

പുതുക്കിയ പരീക്ഷാത്തീയതി

ഡിസംബർ 4 ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബി.എഡ്. ഡിഗ്രി (2019 സ്‌കീം) പരീക്ഷ ഡിസംബർ 7 ന് നടത്തും. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.

പ്രാക്ടിക്കൽ

ഓഗസ്റ്റിൽ മാർ ക്രിസോസ്റ്റോം കോളേജിൽ നടത്തിയ ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ. ഡിഗ്രി കോഴ്‌സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 3, 4 തീയതികളിൽ പ്രസ്തുത കോളേജിൽ നടത്തും.