കേരള സര്‍വകലാശാല തുടര്‍വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന 'സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗാ ആന്റ് മെഡിറ്റേഷന്‍' (മോര്‍ണിംഗ് ബാച്ച്) കോഴ്‌സിന് ജനുവരി 12 വരെ അപേക്ഷിയ്ക്കാം. യോഗ്യത : പ്ലസ് ടു/പ്രീ-ഡിഗ്രി ജയിച്ചിരിക്കണം. കോഴ്‌സ് കാലാവധി : മൂന്ന് മാസം. സമയം : രാവിലെ ഏഴ് മണി മുതല്‍ ഒന്‍പത് മണി വരെ. ഫീസ് : 6000/- (ആറായിരം രൂപ) അപേക്ഷ ഫീസ് : 100 രൂപ. ക്ലാസ്സുകള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും പി.എം.ജി ജംങ്ഷനിലെ CACEE കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍ : 0471-2302523.
 
 
ബിഎ എല്‍.എല്‍.ബി/ ബികോം എല്‍.എല്‍.ബി/ ബി.ബിഎ എല്‍.എല്‍.ബി ടൈംടേബിള്‍
 
കേരള സര്‍വകലാശാല ജനുവരി 22 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ പഞ്ചവത്സര ബിഎ എല്‍.എല്‍.ബി/ ബികോം എല്‍.എല്‍.ബി/ ബി.ബിഎ എല്‍.എല്‍.ബി പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in)  ലഭിക്കും.
 
 
ബി.ഡി.എസ് പരീക്ഷ
 
കേരള സര്‍വകലാശാല ജനുവരി 31 ന് തുടങ്ങുന്ന അവസാന വര്‍ഷ ബി.ഡി.എസ് - പാര്‍ട്ട് രണ്ട് (സപ്ലിമെന്ററി - 2008 സ്‌കീമും, 2008 ന് മുന്‍പുള്ള സ്‌കീമും) ഡിഗ്രി പരീക്ഷകള്‍ക്ക് പിഴകൂടാതെ ജനുവരി 10 (50 രൂപ പിഴയോടെ ജനുവരി 12, 125 രൂപ പിഴയോടെ ജനുവരി 16) വരെ ഫീസടച്ച് അപേക്ഷിക്കാം.