കണ്ണൂർ: കണ്ണൂർ സർവകലാശാല അഞ്ചും മൂന്നും സെമസ്റ്റർ ബി.ടെക്. ഡിഗ്രി സപ്ലിമെന്ററി പരീക്ഷകൾ വിജ്ഞാപനംചെയ്തു. പരീക്ഷകൾക്ക് ഓഗസ്റ്റ് അഞ്ചുമുതൽ 14 വരെ പിഴയില്ലാതെയും 18 വരെ പിഴയോടെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ.

അപേക്ഷത്തീയതി നീട്ടി

രണ്ടാംവർഷ വിദൂരവിദ്യാഭ്യാസ ബിരുദാനന്തര ബിരുദപരീക്ഷകൾക്ക് പിഴയോടെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 18 വരെ നീട്ടി. അപേക്ഷകളുടെ പ്രിന്റൗട്ടും ചാലാനും ഓഗസ്റ്റ് 25-ന് വൈകീട്ട് അഞ്ചിനകം സർവകലാശാലയിൽ സമർപ്പിക്കണം.

പി.ജി. പരീക്ഷകൾക്ക് (വിദൂര വിദ്യാഭ്യാസം) അപേക്ഷിക്കാം

സർവകലാശാലയ്ക്കുകീഴിലെ ഒന്നും രണ്ടും വർഷ പി.ജി. പരീക്ഷകൾക്ക് (വിദൂര വിദ്യാഭ്യാസം) ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം. എം.എസ്‌സി. (ഗണിതശാസ്ത്രം) വിദ്യാർഥികൾ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ പിഴയടയ്ക്കേണ്ട. മറ്റുള്ള രണ്ടാംവർഷ വിദ്യാർഥികൾ 170 രൂപ പിഴയോടെയും ഒന്നാംവർഷ വിദ്യാർഥികൾ പിഴയില്ലാതെയും അപേക്ഷിക്കണം. 2017 അഡ്മിഷൻ മുതലുള്ളവർ പരീക്ഷയ്ക്ക് ഓൺലൈനായി രജിസ്റ്റർചെയ്ത്, പ്രിന്റൗട്ടും ചെലാനും ഓഗസ്റ്റ് 20-നു മുൻപ് സർവകലാശാലയിൽ സമർപ്പിക്കണം. 2016-ലെയും അതിനുമുൻപുമുള്ള വിദ്യാർഥികൾ ഓഫ്‌ലൈനായി അപേക്ഷിക്കണം.