പയ്യന്നൂർ: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പയ്യന്നൂർ പ്രാദേശികകേന്ദ്രത്തിൽ ബി.എ. കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്‌കൃത സാഹിത്യം, വ്യാകരണം, വേദാന്തം വിഷയങ്ങളിലാണ് കോഴ്‌സുകൾ. പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കൻഡറി അഥവാ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2020 ജൂൺ ഒന്നിന് 22 വയസ്സിൽ കവിയരുത്. മുൻ ക്ലാസുകളിൽ സംസ്‌കൃതം പഠിച്ചിരിക്കണമെന്നില്ല. പ്രവേശനം ലഭിക്കുന്ന ഓരോ വിദ്യാർഥിക്കും പ്രതിമാസം 500 രൂപ സ്‌കോളർഷിപ്പ് ലഭിക്കും. പെൺകുട്ടികൾക്ക് പരിമിതമായ ഹോസ്റ്റൽ സൗകര്യമുണ്ട്. താത്‌പര്യമുള്ളവർ www.ssus.ac.in, www.ssusonline.org എന്നീ വെബ്‌സൈറ്റുകളിലൂടെ ഓഗസ്റ്റ് മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് കോപ്പിയും നിർദിഷ്ട യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും യൂണിയൻ ബാങ്കിൽ 50 രൂപ അടച്ച ചെലാനും (എസ്.സി./എസ്.ടി. വിദ്യാർഥികൾക്ക് പത്തുരൂപ) സഹിതം ഓഗസ്റ്റ് ഏഴിന് മുമ്പ് പയ്യന്നൂർ കേന്ദ്രത്തിൽ സമർപ്പിക്കണം. ഫോൺ- 04972 806490.